Home Bibles യേശയ്യാവ് 42:9 · മലയാളം ബൈബിൾ
യേശയ്യാവ് 42:9 · മലയാളം ബൈബിൾ

പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാന്‍ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു.

Cross references

ഉല്പത്തി 15:12

സൂര്യന്‍ അസ്തമിക്കുമ്പോള്‍ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെ മേല്‍ വീണു.

യോശുവ 21:45

യഹോവ യിസ്രായേല്‍ഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളില്‍ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.

യോശുവ 23:14

ഇതാ, ഞാന്‍ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങള്‍ക്കു പൂര്‍ണ്ണഹൃദയത്തിലും പൂര്‍ണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങള്‍ക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.

1 രാജാക്കന്മാർ 8:15

എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവര്‍ത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .

1 രാജാക്കന്മാർ 11:36

എന്റെ നാമം സ്ഥാപിക്കേണ്ടതിന്നു ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തില്‍ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാന്‍ അവന്റെ മകന്നു ഒരു ഗോത്രത്തെ കൊടുക്കും.

യേശയ്യാവ് 41:22

സംഭവിപ്പാനുള്ളതു അവര്‍ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ചു അതിന്റെ അവസാനം അറിയേണ്ടതിന്നു ആദ്യകാര്യങ്ങള്‍ ഇന്നിന്നവയെന്നു അവര്‍ പ്രസ്താവിക്കട്ടെ; അല്ലെങ്കില്‍ സംഭവിപ്പാനുള്ളതു നമ്മെ കേള്‍പ്പിക്കട്ടെ.

യേശയ്യാവ് 43:19

ഇതാ, ഞാന്‍ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോള്‍ ഉത്ഭവിക്കും; നിങ്ങള്‍ അതു അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.

യേശയ്യാവ് 44:7

ഞാന്‍ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതല്‍ ഞാന്‍ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവന്‍ ആര്‍? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവര്‍ പ്രസ്താവിക്കട്ടെ.

യേശയ്യാവ് 46:9

പണ്ടുള്ള പൂര്‍വ്വകാര്യങ്ങളെ ഔര്‍ത്തുകൊള്‍വിന്‍ ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാന്‍ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.

യേശയ്യാവ് 48:5

ഞാന്‍ പണ്ടുതന്നേ നിന്നോടു പ്രസ്താവിച്ചു; എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന്നു അവ സംഭവിക്കും മുമ്പെ ഞാന്‍ നിന്നെ കേള്‍പ്പിച്ചുമിരിക്കുന്നു.

യോഹന്നാൻ 13:19

അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നേ മശീഹ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.

പ്രവൃത്തികൾ 15:18

ഇതു പൂര്‍വകാലം മുതല്‍ അറിയിക്കുന്ന കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

1 പത്രോസ് 1:10

നിങ്ങള്‍ക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു.

2 പത്രോസ് 1:19

പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദയനക്ഷത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളകൂപോലെ അതിനെ കരുതിക്കൊണ്ടാല്‍ നന്നു.

Interlinear

Choose Theme