അങ്ങനെ ആശാരി തട്ടാനെയും കൊല്ലന്‍ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിന്നു ചേലായി എന്നു പറഞ്ഞു, ഇളകാതെയിരിക്കേണ്ടതിന്നു അവന്‍ അതിനെ ആണികൊണ്ടു ഉറപ്പിക്കുന്നു.
Cross references
ഇവര്‍ മീഖാവിന്റെ വീട്ടിന്നകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാര്‍പ്പുപണിയായ വിഗ്രഹവും എടുത്തപ്പോള്‍ പുരോഹിതന്‍ അവരോടുനിങ്ങള്‍ എന്തു ചെയ്യുന്നു എന്നു ചോദിച്ചു.
ദാന്യര്‍ അവനോടുനിന്റെ ഒച്ച ഇവിടെ കേള്‍ക്കരുതുഅല്ലെങ്കില്‍ ദ്വേഷ്യക്കാര്‍ നിങ്ങളോടു കയര്‍ത്തിട്ടു നിന്റെ ജീവനും നിന്റെ വീട്ടുകാരുടെ ജീവനും നഷ്ടമാകുവാന്‍ നീ സംഗതിവരുത്തും എന്നു പറഞ്ഞു.
മൂശാരി വിഗ്രഹം വാര്‍ക്കുംന്നു; തട്ടാന്‍ പൊന്നുകൊണ്ടു പൊതികയും അതിന്നു വെള്ളിച്ചങ്ങല തീര്‍ക്കുംകയും ചെയ്യുന്നു.
കൊല്ലന്‍ ഉളിയെ മൂര്‍ച്ചയാക്കി തീക്കനലില്‍ വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീര്‍ക്കുംന്നു; അവന്‍ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളര്‍ന്നുപോകുന്നു.
അവര്‍ സഞ്ചിയില്‍നിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസ്സില്‍ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വെക്കുന്നു; അവന്‍ അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കുന്നു; അവര്‍ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.
നീ അവരോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിന്‍ വചനങ്ങളെ കേട്ടനുസരിക്കാത്ത മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍ .
യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതുയെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു.
നെബൂഖദ് നേസര്‍രാജാവു പൊന്നുകൊണ്ടു ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവന്‍ അതിനെ ബാബേല്‍സംസ്ഥാനത്തു ദൂരാസമഭൂമിയില്‍ നിര്‍ത്തി.