Home Bibles യേശയ്യാവ് 41:15 · മലയാളം ബൈബിൾ
യേശയ്യാവ് 41:15 · മലയാളം ബൈബിൾ

ഇതാ, ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീര്‍ക്കുംന്നു; നീ പര്‍വ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിര്‍പോലെ ആക്കുകയും ചെയ്യും.

Cross references

യോശുവ 17:18

മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങള്‍ അതു വെട്ടിത്തെളിക്കേണം അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങള്‍ക്കുള്ളവ തന്നേ; കനാന്യര്‍ ഇരിമ്പുരഥങ്ങള്‍ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങള്‍ അവരെ നീക്കിക്കളയും.

ന്യായാധിപന്മാർ 6:16

യഹോവ അവനോടുഞാന്‍ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു.

യോബ് 41:30

അതിന്റെ അധോഭാഗം മൂര്‍ച്ചയുള്ള ഔട്ടുകഷണംപോലെയാകുന്നു; അതു ചെളിമേല്‍ പല്ലിത്തടിപോലെ വലിയുന്നു.

സങ്കീർത്തനങ്ങൾ 18:42

ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.

യേശയ്യാവ് 21:10

എന്റെ മെതിയോ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാന്‍ കേട്ടിട്ടുള്ളതു നിങ്ങളോടു അറിയിച്ചിരിക്കുന്നു.

യേശയ്യാവ് 28:27

കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; ജീരകത്തിന്മേല്‍ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; കരിഞ്ജീരകം വടികൊണ്ടും ജീരകം കോല്‍കൊണ്ടും തല്ലിയെടുക്കയത്രേ ചെയ്യുന്നതു.

മീഖാ 4:13

സീയോന്‍ പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാന്‍ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകര്‍ത്തുകളകയും അവരുടെ ലാഭം യഹോവേക്കും അവരുടെ സമ്പത്തു സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്നും നിവേദിക്കയും ചെയ്യും.

ഹബക്കൂക്ക് 3:12

ക്രോധത്തോടെ നീ ഭൂമിയില്‍ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു.

സഖറിയാവ് 4:7

സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപര്‍വ്വതമേ, നീ ആര്‍? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആര്‍പ്പോടുകൂടെ അവന്‍ ആണിക്കല്ലു കയറ്റും.

2 കൊരിന്ത്യർ 10:4

ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ.

Interlinear

Choose Theme