ഇതാ ജാതികള്‍ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; ഇതാ, അവന്‍ ദ്വീപുകളെ ഒരു മണല്‍തരിയെപ്പോലെ എടുത്തു പൊക്കുന്നു.
Cross references
ഇവരാല്‍ ജാതികളുടെ ദ്വീപുകള്‍ അതതു ദേശത്തില്‍ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.
അവന്‍ തന്റെ കാര്യത്തില്‍ മാത്രം ദൃഷ്ടിവെച്ചെങ്കില്‍ തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കില്‍
പീഡനത്തില്‍ ആശ്രയിക്കരുതു; കവര്‍ച്ചയില്‍ മയങ്ങിപ്പോകരുതു; സമ്പത്തു വര്‍ദ്ധിച്ചാല്‍ അതില്‍ മനസ്സു വെക്കരുതു;
അന്നാളില്‍ കര്‍ത്താവു തന്റെ ജനത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്‍നിന്നും മിസ്രയീമില്‍നിന്നും പത്രോസില്‍നിന്നും കൂശില്‍നിന്നും ഏലാമില്‍നിന്നും ശിനാരില്‍നിന്നും ഹമാത്തില്‍നിന്നും സമുദ്രത്തിലെ ദ്വീപുകളില്‍നിന്നും വീണ്ടുകൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും.
നിന്റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും നിഷ്കണ്ടകന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിര്‍പോലെയും ഇരിക്കും; അതു ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.
അവന്‍ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള്‍ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവന്‍ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവര്‍ക്കുംകയും പാര്‍പ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും
ദ്വീപുകള്‍ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികള്‍ വിറെച്ചു; അവര്‍ ഒന്നിച്ചു കൂടി അടുത്തുവന്നു;
അവരുടെ ക്രിയകള്‍ക്കു തക്കവണ്ണം അവന്‍ പകരം ചെയ്യും; തന്റെ വൈരികള്‍ക്കു ക്രോധവും തന്റെ ശത്രുക്കള്‍ക്കു പ്രതികാരവും തന്നേ; ദ്വീപുവാസികളോടു അവന്‍ പ്രതിക്രിയ ചെയ്യും
ഞാന്‍ അവരുടെ ഇടയില്‍ ഒരു അടയാളം പ്രവര്‍ത്തിക്കും; അവരില്‍ രക്ഷിക്കപ്പെട്ട ചിലരെ ഞാന്‍ തര്‍ശീശ്, വില്ലാളികളായ പൂല്‍ , ലൂദ് എന്നിവരും തൂബാല്‍ യാവാന്‍ എന്നിവരുമായ ജാതികളുടെ അടുക്കലേക്കും എന്റെ കീര്‍ത്തി കേള്‍ക്കയും എന്റെ മഹത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയക്കും; അവര്‍ എന്റെ മഹത്വത്തെ ജാതികളുടെ ഇടയില്‍ പ്രസ്താവിക്കും;
അവര്‍ എന്റെ വചനങ്ങളെ കേട്ടനുസരിക്കാത്ത പൂര്‍വ്വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞു, അന്യദേവന്മാരെ സേവിപ്പാന്‍ അവരോടു ചേര്‍ന്നിരിക്കുന്നു; ഞാന്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത നിയമം യിസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.
നിന്നെ മനുഷ്യരുടെ ഇടയില്‍നിന്നു നീക്കിക്കളയും; നിന്റെ പാര്‍പ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേല്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.
പിന്നെ അവന്‍ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാല്‍ അവന്‍ കാണിച്ച നിന്ദ ഒരു അധിപതി നിര്‍ത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേല്‍ തന്നേ വരുത്തും.
യഹോവ അവരോടു ഭയങ്കരനായിരിക്കും; അവന്‍ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകല ദ്വീപുകളും അതതു സ്ഥലത്തുനിന്നു അവനെ നമസ്കരിക്കും;