അപ്പോള്‍ സുഗന്ധത്തിന്നു പകരം ദുര്‍ഗ്ഗന്ധവും അരക്കച്ചെക്കു പകരം കയറും പുരികുഴലിന്നു പകരം കഷണ്ടിയും ഉടയാടെക്കു പകരം രട്ടും സൌന്ദര്യത്തിന്നു പകരം കരിവാളിപ്പും ഉണ്ടാകും.
Cross references
അവള്‍ ദാസനോടുവെളിന്‍ പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷന്‍ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനന്‍ തന്നേ എന്നു ദാസന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ ഒരു മൂടുപടം എടുത്തു തന്നെ മൂടി.
ഫറവോന്‍ തന്റെ കയ്യില്‍നിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈകൂ ഇട്ടു, അവനെ നേര്‍മ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വര്‍ണ്ണസരപ്പളിയും അവന്റെ കഴുത്തില്‍ ഇട്ടു.
സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദര്‍പ്പണങ്ങള്‍കൊണ്ടു അവന്‍ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.
നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവന്‍ പറഞ്ഞു. അവള്‍ അതു പിടിച്ചപ്പോള്‍ അവന്‍ ആറിടങ്ങഴി യവം അതില്‍ അളന്നുകൊടുത്തു; അവള്‍ പട്ടണത്തിലേക്കു പോയി.
ദാവീദ് പെട്ടകവാഹകന്മാരായ ലേവ്യര്‍ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടം കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണം കൊണ്ടുള്ള എഫോദ് ധരിച്ചു.
നഗരത്തില്‍ ചുറ്റി സഞ്ചരിക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു; അവര്‍ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതില്‍കാവല്‍ക്കാര്‍ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
ഞാന്‍ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോല്‍കൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
ധനവാനായോരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനന്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
പിന്നെ അവന്‍ എന്നോടുകുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.
ജാതികളെ വെട്ടുവാന്‍ അവന്റെ വായില്‍ നിന്നു മൂര്‍ച്ചയുള്ളവാള്‍ പുറപ്പെടുന്നു; അവന്‍ ഇരിമ്പുകോല്‍ കൊണ്ടു അവരെ മേയക്കും; സര്‍വ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചകൂ അവന്‍ മെതിക്കുന്നു.