Home Bibles യേശയ്യാവ് 29:3 · മലയാളം ബൈബിൾ
യേശയ്യാവ് 29:3 · മലയാളം ബൈബിൾ

ഞാന്‍ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.

Cross references

2 രാജാക്കന്മാർ 18:17

എങ്കിലും അശ്ശൂര്‍ രാജാവു തര്‍ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശില്‍നിന്നു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവര്‍ പുറപ്പെട്ടു യെരൂശലേമില്‍ വന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.

2 രാജാക്കന്മാർ 19:32

അതുകൊണ്ടു യഹോവ അശ്ശൂര്‍രാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്‍ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നു എതിരെ വാടകോരുകയുമില്ല.

2 രാജാക്കന്മാർ 24:11

യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേല്‍രാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേല്‍രാജാവു തന്റെ വാഴ്ചയുടെ എട്ടാം ആണ്ടില്‍ അവനെ പിടിച്ചു.

2 രാജാക്കന്മാർ 25:1

അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടില്‍ പത്താം മാസം പത്താം തിയ്യതി ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ തന്റെ സര്‍വ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി.

യേശയ്യാവ് 1:8

സീയോന്‍ പുത്രി, മുന്തിരിത്തോട്ടത്തിലെ കുടില്‍ പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു.

യെഹെസ്കേൽ 21:22

യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വന്‍ കുലെക്കായി വായ്പിളര്‍ന്നു ആര്‍പ്പുവിളിക്കേണ്ടതിന്നും വാതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വാട കോരി കൊത്തളം പണിയേണ്ടതിന്നും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്റെ വലങ്കയ്യില്‍ വന്നിരിക്കുന്നു.

മത്തായി 22:7

രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.

ലൂക്കോസ് 19:43

നിന്റെ സന്ദര്‍ശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കള്‍ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി

Interlinear

Choose Theme