Home Bibles യേശയ്യാവ് 23:6 · മലയാളം ബൈബിൾ
യേശയ്യാവ് 23:6 · മലയാളം ബൈബിൾ

തര്‍ശീശിലേക്കു കടന്നുചെല്ലുവിന്‍ ; സമുദ്രതീരനിവാസികളേ, മുറയിടുവിന്‍ .

Cross references

യേശയ്യാവ് 16:7

അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നേ മുറയിടും; എല്ലാവരും മുറയിടും; കീര്‍-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങള്‍ കേവലം ദുഃഖിതന്മാരായി വിലപിക്കും.

യേശയ്യാവ് 21:15

അവര്‍ വാളിനെ ഒഴിഞ്ഞു ഔടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലെച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഔടുന്നവര്‍ തന്നേ.

യേശയ്യാവ് 23:1

സോരിനെക്കുറിച്ചുള്ള പ്രവാചകംതര്‍ശീശ് കപ്പലുകളേ, മുറയിടുവിന്‍ ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവെച്ചു അവര്‍ക്കും അറിവു കിട്ടിയിരിക്കുന്നു.

യേശയ്യാവ് 23:10

തര്‍ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാല്‍ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക.

യേശയ്യാവ് 23:12

ബലാല്‍ക്കാരം അനുഭവിച്ച കന്യകയായ സീദോന്‍ പുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്നു അവന്‍ കല്പിച്ചിരിക്കുന്നു.

Interlinear

Choose Theme