Home Bibles യേശയ്യാവ് 13:7 · മലയാളം ബൈബിൾ
യേശയ്യാവ് 13:7 · മലയാളം ബൈബിൾ

അതുകൊണ്ടു എല്ലാ കൈകളും തളര്‍ന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.

Cross references

പുറപ്പാട് 15:15

എദോമ്യപ്രഭുക്കന്മാര്‍ ഭ്രമിച്ചു; മോവാബ്യമുമ്പന്മാര്‍ക്കും കമ്പം പിടിച്ചു; കനാന്യ നിവാസികളെല്ലാം ഉരുകിപ്പോകുന്നു.

യേശയ്യാവ് 10:3

സന്ദര്‍ശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങള്‍ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങള്‍ ആരുടെ അടുക്കല്‍ ഔടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങള്‍ എവിടെ വെച്ചുകൊള്ളും?

യേശയ്യാവ് 19:1

മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകംയഹോവ വേഗതയുള്ളോരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോള്‍ മിസ്രയീമിലെ മിത്ഥ്യാമൂര്‍ത്തികള്‍ അവന്റെ സന്നിധിയിങ്കല്‍ നടുങ്ങുകയും മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളില്‍ ഉരുകുകയും ചെയ്യും.

യേശയ്യാവ് 37:27

അതുകൊണ്ടു അവയിലെ നിവാസികള്‍ ദുര്‍ബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവര്‍ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീര്‍ന്നു.

യേശയ്യാവ് 51:20

നിന്റെ മക്കള്‍ ബോധംകെട്ടു വലയില്‍ അകപ്പെട്ട മാന്‍ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവര്‍‍ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭര്‍‍ത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു

യിരെമ്യാവ് 50:43

അതിന്റെ പട്ടണങ്ങള്‍ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാര്‍ക്കാത്തതും വഴനടക്കാത്തതും ആയ ദേശവും ആയിത്തീര്‍ന്നിരിക്കുന്നു.

യെഹെസ്കേൽ 7:17

എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ഒഴുകും.

യെഹെസ്കേൽ 21:7

എന്തിന്നു നെടുവീര്‍പ്പിടുന്നു എന്നു അവര്‍ നിന്നോടു ചോദിച്ചാല്‍ നീ ഉത്തരം പറയേണ്ടതുഒരു വര്‍ത്തമാനംനിമിത്തം തന്നേ; അതു സംഭവിക്കുമ്പോള്‍ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നു കഴിഞ്ഞു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

യെഹെസ്കേൽ 21:12

മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അതു എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും അവര്‍ എന്റെ ജനത്തോടുകൂടെ വാളിന്നു ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാല്‍ നീ തുടയില്‍ അടിക്ക.

നാഹൂം 1:6

അവന്റെ ക്രോധത്തിന്‍ മുമ്പില്‍ ആര്‍ നിലക്കും? അവന്റെ ഉഗ്രകോപത്തിങ്കല്‍ ആര്‍ നിവിര്‍ന്നുനിലക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകള്‍ അവനാല്‍ പിളര്‍ന്നുപോകുന്നു.

നാഹൂം 2:10

അവള്‍ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാല്‍ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ടു; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.

നാഹൂം 2:11

ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചല്‍പുറവും എവിടെ?

Interlinear

Choose Theme