എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവര്‍ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.
Cross references
ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേല്‍രാജാവായ പേക്കഹൂം യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ലതാനും.
മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവര്‍ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
ആ കാലത്തു യെഹൂദാഗൃഹം യിസ്രായേല്‍ഗൃഹത്തോടു ചേര്‍ന്നു, അവര്‍ ഒന്നിച്ചു വടക്കെ, ദിക്കില്‍നിന്നു പുറപ്പെട്ടു, ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവകാശമായി കൊടുത്ത ദേശത്തേക്കു വരും.
മനുഷ്യപുത്രാ, നീ ഒരു കോല്‍ എടുത്തു അതിന്മേല്‍യെഹൂദെക്കും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍മക്കള്‍ക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോല്‍ എടുത്തു അതിന്മേല്‍എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍ഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.
പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേര്‍ക്കുംക; അവ നിന്റെ കയ്യില്‍ ഒന്നായിത്തീരും.
ഞാന്‍ അവരെ ദേശത്തു, യിസ്രായേല്‍ പര്‍വ്വതങ്ങളില്‍ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവര്‍ക്കെല്ലാവര്‍ക്കും രാജാവായിരിക്കും; അവര്‍ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
യെഹൂദാമക്കളും യിസ്രായേല്‍മക്കളും ഒന്നിച്ചുകൂടി തങ്ങള്‍ക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാള്‍ വലുതായിരിക്കുമല്ലോ.