അവര്‍ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
Cross references
ഇതെല്ലം ആയിട്ടും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതിരുന്നാല്‍ നിങ്ങളുടെ പാപങ്ങള്‍നിമിത്തം ഞാന്‍ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
നിങ്ങളില്‍ ശേഷിച്ചിരിക്കുന്നവര്‍ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാല്‍ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര്‍ അവരോടുകൂടെ ക്ഷയിച്ചുപോകും.
അപ്പോള്‍ യഹോവ മേഘസ്തംഭത്തില്‍ കൂടാരത്തിങ്കല്‍ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു.
അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവന്‍ ആയിരംപേരെ പിന്തുടരുന്നതും ഇരുവര്‍ പതിനായിരംപോരെ ഔടിക്കുന്നതുമെങ്ങനെ?
അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിക്കും; അവന്‍ അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോള്‍ മലകള്‍ വിറെക്കയും അവരുടെ ശവങ്ങള്‍ വീഥികളുടെ നടുവില്‍ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
അതുകൊണ്ടു യഹോവ രെസീന്റെ വൈരികളെ അവന്റെ നേരെ ഉയര്‍ത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.
അരാമ്യര്‍ കിഴക്കും ഫെലിസ്ത്യര്‍ പടിഞ്ഞാറും തന്നേ; അവര്‍ യിസ്രായേലിനെ വായ് പിളര്‍ന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
ഈ ജനത്തെ നടത്തുന്നവര്‍ അവരെ തെറ്റിച്ചുകളയുന്നു; അവരാല്‍ നടത്തപ്പെടുന്നവര്‍ നശിച്ചുപോകുന്നു.
അതുകൊണ്ടു കര്‍ത്താവു അവരുടെ യൌവനക്കാരില്‍ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കര്‍മ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
ഒരുത്തന്‍ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഔരോരുത്തന്‍ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു.
മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവര്‍ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂര്‍ണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാര്‍ വാളാല്‍ കൊല്ലപ്പെട്ടവരല്ല, പടയില്‍ പട്ടുപോയവരും അല്ല.
കുണ്ടറയില്‍ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തില്‍ അടെക്കയും ഏറിയനാള്‍ കഴിഞ്ഞിട്ടു അവരെ സന്ദര്‍ശിക്കയും ചെയ്യും.
അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളില്‍നിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകള്‍ ഒഴുകിപ്പോകും.
യഹോവ അഗ്നികൊണ്ടും വാള്‍കൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാര്‍ വളരെ ആയിരിക്കും
ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുതു; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുതു.
രാജാവു കൂശ്യനായ ഏബെദ്--മേലെക്കിനോടുനീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകന്‍ മരിക്കുംമുമ്പെ അവനെ കുഴിയില്‍നിന്നു കയറ്റിക്കൊള്‍ക എന്നു കല്പിച്ചു.
അവര്‍ മക്കളെ വളര്‍ത്തിയാലും ഞാന്‍ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ അവരെ വിട്ടു മാറിപ്പോകുമ്പോള്‍ അവര്‍ക്കും അയ്യോ കഷ്ടം!