Home Bibles യേശയ്യാവ് 10:17 · മലയാളം ബൈബിൾ
യേശയ്യാവ് 10:17 · മലയാളം ബൈബിൾ

യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധന്‍ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ടു അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും.

Cross references

സംഖ്യാപുസ്തകം 11:1

അനന്തരം ജനം യഹോവേക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയില്‍ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.

സംഖ്യാപുസ്തകം 16:35

അപ്പോള്‍ യഹോവയിങ്കല്‍നിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.

ആവർത്തനം 4:24

നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷണതയുള്ള ദൈവം തന്നേ.

സങ്കീർത്തനങ്ങൾ 18:8

അവന്റെ മൂക്കില്‍നിന്നു പുക പൊങ്ങി; അവന്റെ വായില്‍നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനല്‍ അവങ്കല്‍നിന്നു ജ്വലിച്ചു.

സങ്കീർത്തനങ്ങൾ 21:9

നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.

സങ്കീർത്തനങ്ങൾ 27:1

യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാന്‍ ആരെ പേടിക്കും?

സങ്കീർത്തനങ്ങൾ 50:3

നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; അവന്റെ മുമ്പില്‍ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു.

സങ്കീർത്തനങ്ങൾ 83:14

വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പര്‍വ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും

സങ്കീർത്തനങ്ങൾ 84:11

യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നലകുന്നു; നേരോടെ നടക്കുന്നവര്‍ക്കും അവന്‍ ഒരു നന്മയും മുടക്കുകയില്ല.

സങ്കീർത്തനങ്ങൾ 97:3

തീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.

യേശയ്യാവ് 9:18

ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അതു പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു; വനത്തിലെ പള്ളക്കാടുകളില്‍ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുപൊങ്ങും.

യേശയ്യാവ് 27:4

ക്രോധം എനിക്കില്ല; യുദ്ധത്തില്‍ പറക്കാരയും മുള്‍പടര്‍പ്പും എനിക്കു വിരോധമായിരുന്നെങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ അവയുടെ നേരെ ചെന്നു അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.

യേശയ്യാവ് 30:27

ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു; അവന്റെ അധരങ്ങളില്‍ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവന്റെ നാവു ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു.

യേശയ്യാവ് 31:9

ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാര്‍ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനില്‍ തീയും യെരൂശലേമില്‍ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.

യേശയ്യാവ് 33:14

സീയോനിലെ പാപികള്‍ പേടിക്കുന്നു; വഷളന്മാരായവര്‍ക്കും നടുക്കം പിടിച്ചിരിക്കുന്നു; നമ്മില്‍ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കല്‍ പാര്‍ക്കും? നമ്മില്‍ ആര്‍ നിത്യദഹനങ്ങളുടെ അടുക്കല്‍ പാര്‍ക്കും?

യേശയ്യാവ് 37:23

നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആര്‍ക്കും വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്‍ത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നെയല്ലോ?

യേശയ്യാവ് 37:36

എന്നാല്‍ യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍ നൂറ്റിയെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലേ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.

യേശയ്യാവ് 60:19

ഇനി പകല്‍ നേരത്തു നിന്റെ വെളിച്ചം സൂര്‍യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു

യേശയ്യാവ് 64:1

അയ്യോ, ജാതികള്‍ തിരുമുന്‍ പില്‍ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികള്‍ക്കു വെളിപ്പെടുത്തുവാന്‍ തീയില്‍ ചുള്ളി കത്തുന്നതു പോലെയും

യേശയ്യാവ് 66:15

യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാന്‍ അഗ്നിയില്‍ പ്രത്യക്ഷമാകും; അവന്റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെയിരിക്കും

യേശയ്യാവ് 66:24

അവര്‍‍ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവര്‍‍ സകലജഡത്തിന്നും അറെപ്പായിരിക്കും

യിരെമ്യാവ് 4:4

യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ചു ആര്‍ക്കും കൊടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചര്‍മ്മം നീക്കിക്കളവിന്‍ .

യിരെമ്യാവ് 7:20

കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാം രക്ഷിക്കപ്പെട്ടതുമില്ല.

നാഹൂം 1:5

അവന്റെ മുമ്പില്‍ പര്‍വ്വതങ്ങള്‍ കുലുങ്ങുന്നു; കുന്നുകള്‍ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയില്‍ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ.

നാഹൂം 1:10

അവര്‍ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തില്‍ മദ്യപിച്ചിരുന്നാലും അവര്‍ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്കു ഇരയായിത്തീരും.

സെഫന്യാവു 1:18

യഹോവയുടെ ക്രോധദിവസത്തില്‍ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാന്‍ കഴികയില്ല; സര്‍വ്വഭൂമിയും അവന്റെ തീക്ഷണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികള്‍ക്കും അവന്‍ ശീഘ്രസംഹാരം വരുത്തും.

മലാഖി 4:1

ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോള്‍ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മത്തായി 3:12

വീശുമുറം അവന്റെ കയ്യില്‍ ഉണ്ടു; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.

2 തെസ്സലോനിക്ക്യർ 1:7

ദൈവത്തെ അറിയാത്തവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും പ്രതികാരം കൊടുക്കുമ്പോള്‍

വെളിപ്പാട് 21:23

നഗരത്തില്‍ പ്രകാശിപ്പാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളകൂ ആകുന്നു.

വെളിപ്പാട് 22:5

ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കര്‍ത്താവു അവരുടെ മേല്‍ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവര്‍ക്കും ആവശ്യമില്ല. അവര്‍ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.

Interlinear

Choose Theme