അവര്‍ ജാതികളുടെ ഇടയില്‍നിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും; അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിന്‍ കീഴില്‍ വേഗത്തില്‍ വേദനപ്പെടും.
Cross references
യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ടു,
അശ്ശൂര്‍ രാജാവായ പൂല്‍ ദേശത്തെ ആക്രമിച്ചു; പൂല്‍ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളികൊടുത്തു.
അവന്റെ നേരെ അശ്ശൂര്‍ രാജാവായ ശല്‍മനേസെര്‍ പുറപ്പെട്ടു വന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു.
എന്നാല്‍ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കല്‍ ദൂതന്മാരെ അയക്കയും അശ്ശൂര്‍രാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂര്‍ രാജാവു അവനില്‍ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തില്‍ ആക്കി.
ആകയാല്‍ യിസ്രായേലിന്റെ ദൈവം അശ്ശൂര്‍രാജാവായ പൂലിന്റെയും അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പില്‍നേസരിന്റെയും മനസ്സുണര്‍ത്തി; അവന്‍ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാന്‍ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവര്‍ ഇന്നുവരെയും ഇരിക്കുന്നു.
അവന്‍ പറയുന്നതുഎന്റെ പ്രഭുക്കന്മാര്‍ ഒക്കെയും രാജാക്കന്മാരല്ലയോ?
ഫറവോന്റെ സംരക്ഷണയില്‍ തങ്ങളെത്തന്നേ സംരക്ഷിക്കേണ്ടതിന്നും മിസ്രയീമിന്റെ നിഴലില്‍ ശരണം പ്രാപിക്കേണ്ടതിന്നും എന്റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കള്‍ക്കു അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു.
അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയില്‍ ഉറക്കെ വിളിച്ചുപറഞ്ഞതെന്തെന്നാല്‍മഹാരാജാവായ അശ്ശൂര്‍രാജാവിന്റെ വാക്കു കേള്‍പ്പിന്‍ .
ഹോശയ്യാവിന്റെ മകനായ അസര്‍യ്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടുനീ ഭോഷകു പറയുന്നു; മിസ്രയീമില്‍ ചെന്നു പാര്‍ക്കേണ്ടതിന്നു അവിടെ പോകരുതെന്നു പറവാന്‍ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.
സകല വേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാര്‍ക്കും സമ്മാനം നലകുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്റെ അടുക്കല്‍ വരുവാന്‍ അവര്‍ക്കും കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാന്‍ കൂട്ടിവരുത്തും; ഞാന്‍ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവര്‍ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പില്‍ അനാവൃതമാക്കും.
വെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവില്‍ ഇട്ടു ഊതി ഉരുക്കുന്നതുപോലെ ഞാന്‍ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.
അതുകൊണ്ടു ഞാന്‍ അവളെ അവളുടെ ജാരന്മാരുടെ കയ്യില്‍, അവള്‍ മോഹിച്ചിരുന്ന അശ്ശൂര്‍യ്യരുടെ കയ്യില്‍തന്നേ, ഏല്പിച്ചു.
അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍ക്കാര്‍, കല്ദയര്‍ ഒക്കെയും, പെക്കോദ്യര്‍, ശോവ്യര്‍,
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവര്‍ച്ചെക്കും ഏല്പിക്കും.
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസര്‍ എന്ന ബാബേല്‍രാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.
രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വര്‍ഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യംനിമിത്തം ശിക്ഷിക്കുമ്പോള്‍ ജാതികള്‍ അവരുടെ നേരെ കൂടിവരും.
യഹോവേക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവന്‍ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദര്‍ശിക്കും; അവന്റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാന്‍ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.