Home Bibles ഹോശേയ 6:11 · മലയാളം ബൈബിൾ
ഹോശേയ 6:11 · മലയാളം ബൈബിൾ

യെഹൂദയേ, ഞാന്‍ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.

Cross references

യോബ് 42:10

ഇയ്യോബ് തന്റെ സ്നേഹിതന്മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു.

യിരെമ്യാവ് 30:10

ജാതികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ! ദൂരദ്വീപുകളില്‍ അതിനെ പ്രസ്താവിപ്പിന്‍ ! യിസ്രായേലിനെ ചിതറിച്ചവന്‍ അവനെ കൂട്ടിച്ചേര്‍ത്തു, ഒരിടയന്‍ തന്റെ കൂട്ടത്തെ കാക്കുന്നതുപോലെ അവനെ കാക്കും എന്നു പറവിന്‍ .

യിരെമ്യാവ് 51:33

അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവന്‍ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയില്‍ ഭക്ഷണം കഴിച്ചുപോന്നു.

യോവേൽ 3:13

അരിവാള്‍ ഇടുവിന്‍ ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിന്‍ ; ചകൂ നിറഞ്ഞിരിക്കുന്നു; തൊട്ടികള്‍ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.

മീഖാ 4:12

എന്നാല്‍ അവര്‍ യഹോവയുടെ വിചാരങ്ങള്‍ അറിയുന്നില്ല; അവന്റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവന്‍ അവരെ കളത്തില്‍ കൂട്ടുമല്ലോ.

സെഫന്യാവു 2:7

തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന്നു ആകും; അവര്‍ അവിടെ മേയക്കും; അസ്കലോന്‍ വീടുകളില്‍ അവര്‍ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദര്‍ശിച്ചു അവരുടെ സ്ഥിതി മാറ്റുമല്ലോ.

വെളിപ്പാട് 14:15

മറ്റൊരു ദൂതന്‍ ദൈവാലത്തില്‍ നിന്നു പുറപ്പെട്ടു, മേഘത്തിന്മേല്‍ ഇരിക്കുന്നവനോടുകൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാള്‍ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.

Interlinear

Choose Theme