യിസ്രായേല്‍ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാല്‍ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
Cross references
ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തില്‍ ഞാന്‍ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവര്‍ ഔടും; വാളിന്റെ മുമ്പില്‍നിന്നു ഔടുന്നതുപോലെ അവര്‍ ഔടും; ആരും ഔടിക്കാതെ അവര്‍ ഔടിവീഴും.
ഞാന്‍ ശൌലിനെ രാജാവായി വാഴിച്ചതിനാല്‍ എനിക്കു മനസ്താപമായിരിക്കുന്നു; അവന്‍ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കല്‍ ശമൂവേലിന്നു വ്യസനമായി; അവന്‍ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.
അപ്പോള്‍ കുഞ്ഞാടുകള്‍ മേച്ചല്‍പുറത്തെന്നപോലെ മേയും; പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികള്‍ അനുഭവിക്കും.
അന്നാളില്‍ ഒരുത്തന്‍ ഒരു പശുക്കിടാവിനെയും രണ്ടു ആട്ടിനെയും വളര്‍ത്തും.
അവന്‍ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.
യോശീയാരാജാവിന്റെ കാലത്തു യഹോവ എന്നോടു അരുളിച്ചെയ്തതുവിശ്വാസത്യാഗിനിയായ യിസ്രായേല്‍ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവള്‍ ഉയരമുള്ള എല്ലാ മലകളിലും എല്ലാപച്ചമരത്തിന്‍ കീഴിലും ചെന്നു അവിടെ പരസംഗം ചെയ്തു.
വിശ്വാസത്യാഗിനിയായ യിസ്രായേല്‍ വ്യഭിചാരം ചെയ്ത ഹേതുവാല്‍ തന്നേ ഞാന്‍ അവളെ ഉപേക്ഷിച്ചു ഉപേക്ഷണപത്രം കൊടുത്തതു വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു.
വിശ്വാസത്യാഗിനിയായ യിസ്രായേല്‍ വിശ്വാസപാതകിയായ യെഹൂദയെക്കാള്‍ നീതിയുള്ളവളെന്നു യഹോവ എന്നോടു അരുളിച്ചെയ്തു.
അതുകൊണ്ടു കാട്ടില്‍നിന്നു ഒരു സിംഹം വന്നു അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കെതിരെ പതിയിരിക്കും; അവയില്‍ നിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങള്‍ വളരെയല്ലോ? അവരുടെ പിന്‍ മാറ്റങ്ങളും പെരുകിയിരിക്കുന്നു.
അവര്‍ ഔരോരുത്തനും താന്താന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാന്‍ അവര്‍ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവൃത്തിപ്പാന്‍ അവര്‍ അദ്ധ്വാനിക്കുന്നു.
ദേശത്തിന്റെ പടിവാതിലുകളില്‍ ഞാന്‍ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാന്‍ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചുഎങ്കിലും അവര്‍ തങ്ങളുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.
നീ ആയിരം തലമുറയോളം ദയകാണിക്കയും പിതാക്കന്മാരുടെ അകൃത്യത്തിന്നു അവരുടെ ശേഷം അവരുടെ മക്കളുടെ മാര്‍വ്വിടത്തില്‍ പകരം കൊടുക്കയും ചെയ്യുന്നു; മഹത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്റെ നാമം.
എന്റെ ജനം എന്നെ വിട്ടു പിന്തിരിവാന്‍ ഒരുങ്ങിയിരിക്കുന്നു; അവരെ മേലോട്ടു വിളിച്ചാലും ആരും നിവിര്‍ന്നുനിലക്കുന്നില്ല.
എന്നാല്‍ ചെവി കൊടുപ്പാന്‍ അവര്‍ക്കും മനസ്സില്ലായിരുന്നു; അവര്‍ ദുശ്ശാഠ്യം കാണിക്കയും കേള്‍ക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.