ഞാന്‍ അവരുടെ പിന്‍ മാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാല്‍ ഞാന്‍ അവരെ ഔദാര്യമായി സ്നേഹിക്കും.
Cross references
നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താല്‍ ഞാന്‍ മിസ്രയീമ്യര്‍ക്കും വരുത്തിയ വ്യാധികളില്‍ ഒന്നും നിനക്കു വരുത്തുകയില്ല; ഞാന്‍ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.
യഹോവ മോശെയോടുജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.
ഞാന്‍ എന്റെ തീക്ഷ്ണതയില്‍ യിസ്രായേല്‍മക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോന്‍ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് അവരുടെ ഇടയില്‍ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേല്‍ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.
നിങ്ങള്‍ സംഖ്യയില്‍ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങള്‍ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.
നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‍വാന്‍ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താന്‍ നിങ്കല്‍ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.
അവര്‍ കുനിഞ്ഞു വീണുപോയി; എന്നാല്‍ ഞങ്ങള്‍ എഴുന്നേറ്റു നിവിര്‍ന്നു നിലക്കുന്നു.
എങ്കിലും അവന്‍ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.
അന്നാളില്‍ നീ പറയുന്നതു എന്തെന്നാല്‍യഹോവേ, നീ എന്നോടു കോപിച്ചു നിന്റെ കോപം മാറി, നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു.
ഞാന്‍ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാന്‍ അവരെ സൌഖ്യമാക്കും; ഞാന്‍ അവരെ നടത്തി അവര്‍കൂ, അവരുടെ ദുഃഖിതന്മാര്‍കൂ തന്നേ, വീണ്ടും ആശ്വാസം വരുത്തും;
വിശ്വാസ ത്യാഗികളായ മക്കളേ, മടങ്ങിവരുവിന്‍ ; ഞാന്‍ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങള്‍ നിന്റെ അടുക്കല്‍ വരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ.
അതുകൊണ്ടു കാട്ടില്‍നിന്നു ഒരു സിംഹം വന്നു അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കെതിരെ പതിയിരിക്കും; അവയില്‍ നിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങള്‍ വളരെയല്ലോ? അവരുടെ പിന്‍ മാറ്റങ്ങളും പെരുകിയിരിക്കുന്നു.
മനുഷ്യരുടെ ശവങ്ങള്‍ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേര്‍ക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.
ദേശത്തിന്റെ പടിവാതിലുകളില്‍ ഞാന്‍ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാന്‍ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചുഎങ്കിലും അവര്‍ തങ്ങളുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.
ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?
യിരെമ്യാ പ്രവാചകന്‍ ഈ വചനങ്ങളെ ഒക്കെയും യെരൂശലേമില്‍ യെഹൂദാരാജാവായ സിദെക്കീയാവോടു പ്രസ്താവിച്ചു.
ഞാന്‍ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും.
വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന്‍ സൌഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും.
എന്റെ ജനം എന്നെ വിട്ടു പിന്തിരിവാന്‍ ഒരുങ്ങിയിരിക്കുന്നു; അവരെ മേലോട്ടു വിളിച്ചാലും ആരും നിവിര്‍ന്നുനിലക്കുന്നില്ല.
നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തില്‍ അവന്‍ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കും.
യേശു അതു കേട്ടാറെ“ദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
അവന്റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.
ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കല്‍ ഭരമേല്പിച്ചുമിരിക്കുന്നു.
അവനില്‍ നമുക്കു അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം
അവന്‍ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികള്‍ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവില്‍ നമുക്കു നല്കിയിരിക്കുന്നതും ഇപ്പോള്‍ മരണം നീക്കുകയും
എന്നാല്‍ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോള്‍