വിശ്വാസത്താല് റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.
Cross references
യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു
അനന്തരം നൂന്റെ മകനായ യോശുവ രഹസ്യമായി ഒറ്റുനോക്കേണ്ടതിന്നു ശിത്തീമില്നിന്നു രണ്ടുപേരെ അയച്ചുനിങ്ങള് പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിന് എന്നു പറഞ്ഞു. അവര് പുറപ്പെട്ടു രാഹാബ് എന്നു പേരുള്ളോരു വേശ്യയുടെ വീട്ടില് ചെന്നു അവിടെ പാര്ത്തു.
എന്നാല് രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവവേശ്യയുടെ വീട്ടില് ചെന്നു അവിടെ നിന്നു ആ സ്ത്രീയെയും അവള്ക്കുള്ള സകലത്തെയും നിങ്ങള് അവളോടു സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവിന് എന്നു പറഞ്ഞു.
അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി
ശല്മോന് രഹാബില് ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില് ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു;
അവരുടെ ശവങ്ങള് മരുഭൂമിയില് വീണുപോയി. എന്റെ സ്വസ്ഥതയില് പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്കയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതില് പ്രവൃത്തികളാല് അല്ലയോ നീതീകരിക്കപ്പെട്ടതു?
അവര് വചനം അനുസരിക്കായ്കയാല് ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.
ആ പെട്ടകത്തില് അല്പജനം, എന്നുവെച്ചാല് എട്ടുപേര്, വെള്ളത്തില്കൂടി രക്ഷ പ്രാപിച്ചു.