ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍ ; കനാന്‍ അവരുടെ ദാസനാകും.
Cross references
അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാര്‍ദേശത്തു ബാബേല്‍, ഏരെക്, അക്കാദ്, കല്‍നേ എന്നിവ ആയിരുന്നു.
യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍നീ നിന്റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.
യിസ്ഹാക്‍ ഏശാവിനോടുഞാന്‍ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞുംകൊടുത്തു; ഇനി നിനക്കു ഞാന്‍ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു.
നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോള്‍ നീ അവന്റെ നുകം കഴുത്തില്‍നിന്നു കുടഞ്ഞുകളയും.
യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവന്‍ ആകാശത്തുടെ തന്റെ മഹിമയില്‍ മേഘാരൂഢനായി വരുന്നു.
ആകയാല്‍ നിങ്ങള്‍ ശപിക്കപ്പെട്ടവര്‍എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകള്‍ നിങ്ങളില്‍ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.
എന്നാല്‍ യിസ്രായേലിന്നു ബലം കൂടിയപ്പോള്‍ അവര്‍ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
ഞങ്ങളുടെ കാളകള്‍ ചുമടു ചുമക്കട്ടെ; മതില്‍ തകര്‍ക്കുംന്നതും പടെക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളില്‍ നിലവിളിയും ഇല്ലാതിരിക്കട്ടെ.
യോസേഫ് ഹേലിയുടെ മകന്‍ , ഹേലി മത്ഥാത്തിന്റെ മകന്‍ , മത്ഥാത്ത് ലേവിയുടെ മകന്‍ , ലേവി മെല്‍ക്കിയുടെ മകന്‍ , മെല്‍ക്കി യന്നായിയുടെ മകന്‍ , യന്നായി
പിതാക്കന്മാരും അവര്‍ക്കുംള്ളവര്‍ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരില്‍നിന്നല്ലോ ഉത്ഭവിച്ചതു; അവന്‍ സര്‍വ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവന്‍ .
അവരോ അധികം നല്ലതിനെ, സ്വര്‍ഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാല്‍ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാന്‍ ലജ്ജിക്കുന്നില്ല; അവന്‍ അവര്‍ക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.