Home Bibles ഉല്പത്തി 7:1 · മലയാളം ബൈബിൾ
ഉല്പത്തി 7:1 · മലയാളം ബൈബിൾ

അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാല്‍നീയും സര്‍വ്വകുടുംബവുമായി പെട്ടകത്തില്‍ കടക്ക; ഞാന്‍ നിന്നെ ഈ തലമുറയില്‍ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.

Cross references

ഉല്പത്തി 6:9

നോഹയുടെ വംശപാരമ്പര്യം എന്തെന്നാല്‍നോഹ നീതിമാനും തന്റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.

ഉല്പത്തി 6:18

നിന്നോടോ ഞാന്‍ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍ കടക്കേണം.

ഉല്പത്തി 7:7

നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തില്‍ കടന്നു.

ഉല്പത്തി 7:13

അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തില്‍ കടന്നു.

യോബ് 5:19

ആറു കഷ്ടത്തില്‍നിന്നു അവന്‍ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.

സങ്കീർത്തനങ്ങൾ 33:18

യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;

സങ്കീർത്തനങ്ങൾ 91:1

അത്യുന്നതന്റെ മറവില്‍ വസിക്കയും സര്‍വ്വശക്തന്റെ നിഴലിന്‍ കീഴില്‍ പാര്‍ക്കയും ചെയ്യുന്നവന്‍

സദൃശവാക്യങ്ങൾ 10:6

നീതിമാന്റെ ശിരസ്സിന്മേല്‍ അനുഗ്രഹങ്ങള്‍ വരുന്നു; എന്നാല്‍ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

സദൃശവാക്യങ്ങൾ 10:9

നേരായി നടക്കുന്നവന്‍ നിര്‍ഭയമായി നടക്കുന്നു; നടപ്പില്‍ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.

സദൃശവാക്യങ്ങൾ 11:4

ക്രോധദിവസത്തില്‍ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തില്‍നിന്നു വിടുവിക്കുന്നു.

സദൃശവാക്യങ്ങൾ 14:26

യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കള്‍ക്കും ശരണം ഉണ്ടാകും.

സദൃശവാക്യങ്ങൾ 18:10

യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന്‍ അതിലേക്കു ഔടിച്ചെന്നു അഭയം പ്രാപിക്കുന്നു.

യേശയ്യാവ് 3:10

നീതിമാനെക്കുറിച്ചുഅവന്നു നന്മവരും എന്നു പറവിന്‍ ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവര്‍ അനുഭവിക്കും.

യേശയ്യാവ് 26:20

എന്റെ ജനമേ, വന്നു നിന്റെ അറകളില്‍ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.

യെഹെസ്കേൽ 9:4

അവനോടു യഹോവനീ നഗരത്തിന്റെ നടുവില്‍, യെരൂശലേമിന്റെ നടുവില്‍കൂടി ചെന്നു, അതില്‍ നടക്കുന്ന സകലമ്ളേച്ഛതകളും നിമിത്തം നെടുവീര്‍പ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളില്‍ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.

യെഹെസ്കേൽ 14:14

നോഹ, ദാനീയേല്‍, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും അവര്‍ തങ്ങളുടെ നീതിയാല്‍ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

സെഫന്യാവു 2:3

യഹോവയുടെ ന്യായം പ്രവര്‍ത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിന്‍ ; നീതി അന്വേഷിപ്പിന്‍ ; സൌമ്യത അന്വേഷിപ്പിന്‍ ; പക്ഷെ നിങ്ങള്‍ക്കു യഹോവയുടെ കോപദിവസത്തില്‍ മറഞ്ഞിരിക്കാം.

മത്തായി 24:37

നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും

ലൂക്കോസ് 17:26

നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.

പ്രവൃത്തികൾ 2:39

മറ്റു പല വാക്കുകളാലും അവന്‍ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയില്‍നിന്നു രക്ഷിക്കപ്പെടുവിന്‍ എന്നു പറഞ്ഞു.

ഫിലിപ്പിയർ 2:15

അവരുടെ ഇടയില്‍ നിങ്ങള്‍ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തില്‍ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.

എബ്രായർ 11:7

വിശ്വാസത്താല്‍ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീര്‍ത്തു; അതിനാല്‍ അവന്‍ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീര്‍ന്നു.

1 പത്രോസ് 3:20

ആ പെട്ടകത്തില്‍ അല്പജനം, എന്നുവെച്ചാല്‍ എട്ടുപേര്‍, വെള്ളത്തില്‍കൂടി രക്ഷ പ്രാപിച്ചു.

2 പത്രോസ് 2:5

പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തില്‍ ജലപ്രളയം വരുത്തിയപ്പോള്‍ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും

Interlinear

Choose Theme