സകല ജീവികളില്‍നിന്നും, സര്‍വ്വജഡത്തില്‍നിന്നും തന്നേ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷെക്കായിട്ടു പെട്ടകത്തില്‍ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.
Cross references
ശുദ്ധിയുള്ള സകലമൃഗങ്ങളില്‍നിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്നു ആണും പെണ്ണുമായി ഈരണ്ടും,
ശുദ്ധിയുള്ള മൃഗങ്ങളില്‍ നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്നും പറവകളില്‍നിന്നും ഭൂമിയിലുള്ള ഇഴജാതിയില്‍നിന്നൊക്കെയും,
ജീവശ്വാസമുള്ള സര്‍വ്വജഡത്തില്‍നിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കല്‍ വന്നു പെട്ടകത്തില്‍ കടന്നു.
പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സര്‍വ്വജഡത്തില്‍നിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയില്‍ അനവധിയായി വര്‍ദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
നിന്റെ നീതി ദിവ്യപര്‍വ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികള്‍ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.