വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേല്‍ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേല്‍ അവന്‍ കയറിയല്ലോ.
Cross references
യിസ്രായേല്‍ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബില്‍ഹയോടുകൂടെ ശയിച്ചു; യിസ്രായേല്‍ അതുകേട്ടു.
മിസ്രയീമില്‍ വന്ന യിസ്രായേല്‍മക്കളുടെ പേരുകള്‍ ആവിതുയാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേന്‍ .
എന്നാല്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും എത്രയും വളരെ ആടുമാടുകള്‍ ഉണ്ടായിരുന്നു; അവര്‍ യസേര്‍ദേശവും ഗിലെയാദ്ദേശവും ആടുമാടുകള്‍ക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു
കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.
അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
രൂബേന്‍ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാര്‍ കുറയാതിരിക്കട്ടെ
യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്‍:--അവനല്ലോ ആദ്യജാതന്‍ ; എങ്കിലും അവന്‍ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാര്‍ക്കും ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.
നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പു ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്റെ അപ്പന്റെ ഭാര്‍യ്യയെ വെച്ചുകൊള്ളുന്നുപോല്‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പു തന്നേ.
എന്നാല്‍ അവന്‍ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണംസംശയിക്കുന്നവന്‍ കാറ്റടിച്ചു അലയുന്ന കടല്‍ത്തിരെക്കു സമന്‍ .
അവര്‍ നേര്‍വഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയില്‍ നടന്നു.
അവയില്‍ ഗ്രഹിപ്പാന്‍ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവര്‍ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു.