അവന്റെ വില്ലു ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിന് വല്ലഭന്റെ കയ്യാല് ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താല് തന്നേ.
Cross references
ദൈവം അവനോടുനിന്റെ പേര് യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേല് എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേല് എന്നു പേരിട്ടു.
എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങള് വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങള്ക്കു മുമ്പെ അയച്ചതാകുന്നു.
ഭൂമിയില് നിങ്ങള്ക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാല് നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങള്ക്കു മുമ്പെ അയച്ചിരിക്കുന്നു.
നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാന് അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നിലക്കും.
യോസെഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.
ആകയാല് നിങ്ങള് ഭയപ്പെടേണ്ടാ; ഞാന് നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
ഞാന് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവന് അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാന് ഭയപ്പെട്ടു മുഖം മൂടി.
യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന് തക്കവണ്ണം അവര്ക്കും മുമ്പായി പോകുവാനും അവര്ക്കും മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും
അവന് പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികള് ഒക്കെയും ന്യായം; അവന് വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന് ; നീതിയും നേരുമുള്ളവന് തന്നേ.
നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവന് ജ്ഞാനാത്മപൂര്ണ്ണനായ്തീര്ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്മക്കള് അവനെ അനുസരിച്ചു.
യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു
മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങള് അതു വെട്ടിത്തെളിക്കേണം അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങള്ക്കുള്ളവ തന്നേ; കനാന്യര് ഇരിമ്പുരഥങ്ങള് ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങള് അവരെ നീക്കിക്കളയും.
അനന്തരം യോശുവ യിസ്രായേല് ഗോത്രങ്ങളെയെല്ലാം ശേഖേമില് കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവര് ദൈവത്തിന്റെ സന്നിധിയില് വന്നുനിന്നു.
യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.
അപ്പോള് അവന് യിസ്രായേല്രാജാവിനോടു നിന്റെ കൈ വില്ലിന്മേല് വെക്ക എന്നു പറഞ്ഞു. അവന് കൈവെച്ചപ്പോള് എലീശാ തന്റെ കൈ രാജാവിന്റെ കൈമേല് വെച്ചു.
വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞു അവര് ഒക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാന് നോക്കി. ആകയാല് ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.
എന്റെ മഹത്വം എന്നില് പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യില് പുതുകുന്നു എന്നു ഞാന് പറഞ്ഞു.
എന്റെ ബലമായ യഹോവേ, ഞാന് നിന്നെ സ്നേഹിക്കുന്നു.
ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്ക്കും അവന് പരിചയാകുന്നു.
എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീര്ക്കുംകയും ചെയ്യുന്ന ദൈവം തന്നേ.
യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
യഹോവയിങ്കല് പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല് പ്രത്യാശവെക്കുക.
യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവന് രക്ഷാദുര്ഗ്ഗം തന്നേ.
അനേകദുഷ്ടന്മാര്ക്കുംള്ള സമൃദ്ധിയെക്കാള് നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.
നീയത്രേ ഞങ്ങളെ വൈരികളുടെ കയ്യില് നിന്നു രക്ഷിച്ചതു; ഞങ്ങളെ പകെച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു;
ആട്ടിന് കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേല് അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
യഹോവയുടെ കൃപകളെക്കുറിച്ചു ഞാന് എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
വീടുപണിയുന്നവര് തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്ന്നിരിക്കുന്നു.
യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഔര്ക്കേണമേ.
ഞാന് എന്റെ കൂടാരവീട്ടില് കടക്കയില്ല; എന്റെ ശയ്യമേല് കയറി കിടക്കുകയുമില്ല.
അതുകൊണ്ടു യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കര്ത്താവു അരുളിച്ചെയ്യുന്നുഹാ, ഞാന് എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും.
അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന് സീയോനില് ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന് ഔടിപ്പോകയില്ല.
മനോവിഭ്രമമുള്ളവര് ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവര് ഉപദേശം പഠിക്കയും ചെയ്യും.
ഞാന് നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാന് നിന്റെ ദൈവം ആകുന്നു; ഞാന് നിന്നെ ശക്തീകരിക്കും; ഞാന് നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന് നിന്നെ താങ്ങും,
നീ ജാതികളുടെ പാല് കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാന് നിന്റെ രക്ഷകന് എന്നും യാക്കോബിന്റെ വല്ലഭന് നിന്റെ വീണ്ടേടുപ്പുകാരന് എന്നും നീ അറിയും
ഞാന് യോശുവയുടെ മുമ്പില് വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേല് ഏഴു കണ്ണും ഉണ്ടു; ഞാന് അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തില് ഞാന് ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
ഞാന് അവരെ യഹോവയില് ബലപ്പെടുത്തും; അവര് അവന്റെ നാമത്തില് സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
യേശു അവരോടു“'വീടുപണിയുന്നവര് തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്ന്നിരിക്കുന്നു; ഇതു കര്ത്താവിനാല് സംഭവിച്ചു നമ്മുടെ ദൃഷ്ടിയില് ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങള് തിരുവെഴുത്തുകളില് ഒരിക്കലും വായിച്ചിട്ടില്ലയോ?
“വീടു പണിയുന്നവര് തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീര്ന്നിരിക്കുന്നു.”
അവനോ അവരെ നോക്കി“എന്നാല് വീടുപണിയുന്നവര് തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീര്ന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു?