Home Bibles ഉല്പത്തി 48:18 · മലയാളം ബൈബിൾ
ഉല്പത്തി 48:18 · മലയാളം ബൈബിൾ

യോസേഫ് അപ്പനോടുഅങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതന്‍ ; ഇവന്റെ തലയില്‍ വലങ്കൈ വെക്കേണം എന്നു പറഞ്ഞു.

Cross references

ഉല്പത്തി 19:18

ലോത്ത് അവരോടു പറഞ്ഞതുഅങ്ങനെയല്ല കര്‍ത്താവേ;

ഉല്പത്തി 27:15

പിന്നെ റിബെക്കാ വീട്ടില്‍ തന്റെ പക്കല്‍ ഉള്ളതായ മൂത്തമകന്‍ ഏശാവിന്റെ വിശേഷ വസ്ത്രം എടുത്തു ഇളയമകന്‍ യാക്കോബിനെ ധരിപ്പിച്ചു.

ഉല്പത്തി 29:26

അതിന്നു ലാബാന്‍ മൂത്തവള്‍ക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കില്‍ നടപ്പില്ല.

ഉല്പത്തി 43:33

മൂത്തവന്‍ മുതല്‍ ഇളയവന്‍ വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവര്‍ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.

ഉല്പത്തി 49:3

രൂബേനേ, നീ എന്റെ ആദ്യജാതന്‍ , എന്റെ വിര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ

പുറപ്പാട് 10:11

അങ്ങനെയല്ല, നിങ്ങള്‍ പുരുഷന്മാര്‍ പോയി യഹോവയെ ആരാധിച്ചുകൊള്‍വിന്‍ ; ഇതല്ലോ നിങ്ങള്‍ അപേക്ഷിച്ചതു എന്നു പറഞ്ഞു അവരെ ഫറവോന്റെ സന്നിധിയില്‍നിന്നു ആട്ടിക്കളഞ്ഞു.

മത്തായി 25:9

ബുദ്ധിയുള്ളവര്‍ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വിലക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങിക്കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.

പ്രവൃത്തികൾ 10:14

അതിന്നു പത്രൊസ്ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ.

പ്രവൃത്തികൾ 11:8

അതിന്നു ഞാന്‍ ഒരിക്കലും പാടില്ല, കര്‍ത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായില്‍ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.

Interlinear

Choose Theme