Home Bibles ഉല്പത്തി 46:15 · മലയാളം ബൈബിൾ
ഉല്പത്തി 46:15 · മലയാളം ബൈബിൾ

ഇവര്‍ ലേയയുടെ പുത്രന്മാര്‍; അവള്‍ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന്നു പദ്ദന്‍ --അരാമില്‍വെച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേര്‍ ആയിരുന്നു.

Cross references

ഉല്പത്തി 25:20

തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്‍ അവള്‍ക്കു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു; യഹോവ അവന്റെ പ്രാര്‍ത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗര്‍ഭം ധരിച്ചു.

ഉല്പത്തി 29:16

എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നുമൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍.

ഉല്പത്തി 29:32

ലേയാ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുയഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോള്‍ എന്റെ ഭര്‍ത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവള്‍ അവന്നു രൂബേന്‍ എന്നു പേരിട്ടു.

ഉല്പത്തി 30:17

ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവള്‍ ഗര്‍ഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു.

ഉല്പത്തി 30:21

അതിന്റെ ശേഷം അവള്‍ ഒരു മകളെ പ്രസവിച്ചു അവള്‍ക്കു ദീനാ എന്നു പേരിട്ടു.

ഉല്പത്തി 34:1

ലേയാ യാക്കോബിന്നു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണമ്ാന്‍ പോയി.

ഉല്പത്തി 35:23

യാക്കോബിന്റെ പുത്രന്മാര്‍ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാര്‍യാക്കോബിന്റെ ആദ്യജാതന്‍ രൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍ .

ഉല്പത്തി 49:3

രൂബേനേ, നീ എന്റെ ആദ്യജാതന്‍ , എന്റെ വിര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ

പുറപ്പാട് 1:2

രൂബേന്‍ , ശിമെയോന്‍ , ലേവി,

സംഖ്യാപുസ്തകം 1:1

അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില്‍ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

സംഖ്യാപുസ്തകം 10:1

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

സംഖ്യാപുസ്തകം 26:1

ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകന്‍ എലെയാസാരിനോടും

1 ദിനവൃത്താന്തം 2:1

യിസ്രായേലിന്റെ പുത്രന്മാരാവിതുരൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ,

Interlinear

Choose Theme