Home Bibles ഉല്പത്തി 45:3 · മലയാളം ബൈബിൾ
ഉല്പത്തി 45:3 · മലയാളം ബൈബിൾ

യോസേഫ് സഹോദരന്മാരോടുഞാന്‍ യോസേഫ് ആകുന്നു; എന്റെ അപ്പന്‍ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാര്‍ അവന്റെ സന്നിധിയില്‍ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

Cross references

യോബ് 4:5

ഇപ്പോള്‍ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.

യോബ് 23:15

അതുകൊണ്ടു ഞാന്‍ അവന്റെ സാന്നിദ്ധ്യത്തിങ്കല്‍ ഭ്രമിക്കുന്നു; ഔര്‍ത്തുനോക്കുമ്പോള്‍ ഞാന്‍ അവനെ ഭയപ്പെടുന്നു.

സഖറിയാവ് 12:10

ഞാന്‍ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവര്‍ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവന്‍ അവനെക്കുറിച്ചു വ്യസനിക്കും.

മത്തായി 14:26

അവന്‍ കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാര്‍ ഭ്രമിച്ചുഅതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.

മർക്കോസ് 6:50

എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവന്‍ അവരോടു സംസാരിച്ചുധൈര്യപ്പെടുവിന്‍ ; ഞാന്‍ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.

ലൂക്കോസ് 5:8

ശിമോന്‍ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്‍ക്കല്‍ വീണുകര്‍ത്താവേ, ഞാന്‍ പാപിയായ മനുഷ്യന്‍ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞഞു.

ലൂക്കോസ് 24:37

അവര്‍ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവര്‍ക്കും തോന്നി.

പ്രവൃത്തികൾ 7:13

രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താന്‍ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‍വന്നു.

പ്രവൃത്തികൾ 9:5

നീ ആരാകുന്നു, കര്‍ത്താവേ, എന്നു അവന്‍ ചോദിച്ചതിന്നുനീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍ .

വെളിപ്പാട് 1:7

ഇതാ, അവന്‍ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങള്‍ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേന്‍ .

Interlinear

Choose Theme