അവനോടുയോസേഫ് ജീവനോടിരിക്കുന്നു; അവന്‍ മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോള്‍ യാക്കോബ് സ്തംഭിച്ചുപോയി; അവര്‍ പറഞ്ഞതു വിശ്വസിച്ചതുമില്ല.
Cross references
അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാന്‍ വന്നു; അവനോ ആശ്വാസം കൈക്കൊള്‍വാന്‍ മനസ്സില്ലാതെഞാന്‍ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കല്‍ പാതാളത്തില്‍ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പന്‍ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
അവര്‍ കനാന്‍ ദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കല്‍ എത്തിയാറെ, തങ്ങള്‍ക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു
അവരുടെ അപ്പനായ യാക്കോബ് അവരോടുനിങ്ങള്‍ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോന്‍ ഇല്ല; ബെന്യാമീനെയും നിങ്ങള്‍ കൊണ്ടുപോകും; സകലവും എനിക്കു പ്രതിക്കുലം തന്നേ എന്നു പറഞ്ഞു.
എന്നാല്‍ അവന്‍ എന്റെ മകന്‍ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യോഷ്ഠന്‍ മരിച്ചുപോയി, അവന്‍ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങള്‍ പോകുന്ന വഴിയില്‍ അവന്നു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.
അവരില്‍ ഒരുത്തന്‍ എന്റെ അടുക്കല്‍നിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാന്‍ ഉറെച്ചു; ഇതുവരെ ഞാന്‍ അവനെ കണ്ടിട്ടുമില്ല.
ആകയാല്‍ നിങ്ങള്‍ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവന്‍ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
യിസ്രായേല്‍ യോസേഫിനോടുനിന്റെ മുഖം കാണുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല; എന്നാല്‍ നിന്റെ സന്തതിയെയും കാണ്മാന്‍ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു.
ഞാന്‍ വിളിച്ചിട്ടു അവന്‍ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേള്‍ക്കും എന്നു ഞാന്‍ വിശ്വസിക്കയില്ല.
അവര്‍ നിരാശപ്പെട്ടിരിക്കുമ്പോള്‍ ഞാന്‍ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവര്‍ മങ്ങിക്കയുമില്ല.
അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊള്‍വാനും അവന്റെ മന്ത്രിമാര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
ആരോഹണഗീതം
എന്റെ പ്രാണന്‍ എന്റെ ഉള്ളില്‍ ക്ഷീണിച്ചുപോയപ്പോള്‍ ഞാന്‍ യഹോവയെ ഔര്‍ത്തു എന്റെ പ്രാര്‍ത്ഥന നിന്റെ വിശുദ്ധമന്ദിരത്തില്‍ നിന്റെ അടുക്കല്‍ എത്തി.
ഈ വാക്കു അവര്‍ക്കും വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.
കര്‍ത്താവു വാസ്തവമായി ഉയിര്‍ത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.
അവര്‍ സന്തോഷത്താല്‍ വിശ്വസിക്കാതെ അതിശയിച്ചു നിലക്കുമ്പോള്‍ അവരോടുതിന്നുവാന്‍ വല്ലതും ഇവിടെ നിങ്ങളുടെ പക്കല്‍ ഉണ്ടോ എന്നു ചോദിച്ചു.