ഞങ്ങളുടെ ചാക്കിന്റെ വായ്ക്കല് കണ്ട ദ്രവ്യം ഞങ്ങള് കനാന് ദേശത്തുനിന്നു നിന്റെ അടുക്കല് വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങള് നിന്റെ യജമാനന്റെ വീട്ടില്നിന്നു വെള്ളിയും പൊന്നും മോഷ്ടിക്കുമോ?
Cross references
ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവന് നമ്മോടു കെഞ്ചിയപ്പോള് നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവര് തമ്മില് പറഞ്ഞു.
വഴിയമ്പലത്തില്വെച്ചു അവരില് ഒരുത്തന് കഴുതെക്കു തീന് കൊടുപ്പാന് ചാകൂ അഴിച്ചപ്പോള് തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കല് ഇരിക്കുന്നതു കണ്ടു,
പിന്നെ അവര് ചാകൂ ഒഴിക്കുമ്പോള് ഇതാ, ഔരോരുത്തന്റെ ചാക്കില് അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി.
ഇരട്ടിദ്രവ്യവും കയ്യില് എടുത്തുകൊള്വിന് ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കല് മടങ്ങിവന്ന ദ്രവ്യവും കയ്യില് തിരികെ കൊണ്ടുപോകുവിന് ; പക്ഷേ അതു കൈമറിച്ചലായിരിക്കും.
തങ്ങളെ യോസേഫിന്റെ വീട്ടില് കൊണ്ടുപോകയാല് അവര് ഭയപ്പെട്ടുആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കില് മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു.
ഞങ്ങള് വഴിയമ്പലത്തില് ചെന്നു ചാകൂ അഴിച്ചപ്പോള് ഔരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കല് ഉണ്ടായിരുന്നു; അതു ഞങ്ങള് വീണ്ടും കൊണ്ടുവന്നിരിക്കുന്നു.
അവര് അവനോടു പറഞ്ഞതുയജമാനന് ഇങ്ങനെ പറയുന്നതു എന്തു? ഈ വക കാര്യം അടിയങ്ങള് ഒരുനാളും ചെയ്കയില്ല.
മോഷ്ടിക്കരുതു.
മോഷ്ടിക്കരുതു.
ഏവ എന്നു അവന് ചോദിച്ചതിന്നു യേശു“കുല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;
വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില് സംക്ഷേപിച്ചിരിക്കുന്നു.
ഒരുത്തന് ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നില് തെറ്റിയാല് അവന് സകലത്തിന്നും കുറ്റക്കാരനായിത്തീര്ന്നു.