മിസ്രയീമില്‍ ധാന്യം ഉണ്ടെന്നു ഞാന്‍ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിന്‍ എന്നു പറഞ്ഞു.
Cross references
അവര്‍ മിസ്രയീമില്‍നിന്നുകൊണ്ടുവന്ന ധാന്യം തിന്നു തീര്‍ന്നപ്പോള്‍ അവരുടെ അപ്പന്‍ അവരോടുനിങ്ങള്‍ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിന്‍ എന്നു പറഞ്ഞു.
നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെക്കുടെ അയച്ചാല്‍ ഞങ്ങള്‍ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം;
പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതുഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാല്‍ ഞങ്ങള്‍ പോകാം.
നിങ്ങള്‍ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നുദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കല്‍ വരേണം.
ഞാന്‍ മരിക്കയില്ല; ഞാന്‍ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും.
ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്‍ അവന്റെ അടുക്കല്‍ വന്നു അവനോടുനിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൌഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
അതിന്നു അവന്‍ “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍കൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.