ആ ധാന്യം മിസ്രയീംദേശത്തു വരുവാന്‍ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാല്‍ ദേശം ക്ഷാമം കൊണ്ടു നശിക്കയില്ല.
Cross references
എന്നാല്‍ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാന്‍ ദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.
മിസ്രയീംദേശത്തും കനാന്‍ ദേശത്തും പണം ഇല്ലാതെയായപ്പോള്‍ മിസ്രയീമ്യര്‍ ഒക്കെയും യോസേഫിന്റെ അടുക്കല്‍ ചെന്നുഞങ്ങള്‍ക്കു ആഹാരം തരേണം; ഞങ്ങള്‍ നിന്റെ മുമ്പില്‍ കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീര്‍ന്നുപോയി എന്നു പറഞ്ഞു.
ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പില്‍ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങള്‍ നിലവുമായി ഫറവോന്നു അടിമകള്‍ ആകട്ടെ. ഞങ്ങള്‍ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങള്‍ക്കു വിത്തു തരേണം.