അതുകൂടാതെ ഫറവോന്‍ ദേശത്തിന്മേല്‍ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തില്‍ മിസ്രയീംദേശത്തിലെ വിളവില്‍ അഞ്ചിലൊന്നു വാങ്ങേണം.
Cross references
വിളവെടുക്കുമ്പോള്‍ നിങ്ങള്‍ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങള്‍ക്കും നിങ്ങളുടെ വീടുകളിലുള്ളവര്‍ക്കും നിങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ആഹാരമായിട്ടും നിങ്ങള്‍ക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു.
അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേര്‍ന്നിട്ടില്ല.
എന്നാല്‍ മോശെ യുദ്ധത്തില്‍നിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാല്‍
അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവര്‍ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആര്‍ത്തു.
ആ പുരുഷന്മാര്‍ വിശ്വാസത്തിന്മേല്‍ പ്രവര്‍ത്തിച്ചു; മെരാര്‍യ്യരില്‍ യഹത്ത്, ഔബദ്യാവു എന്ന ലേവ്യരും പണിനടത്തുവാന്‍ കെഹാത്യരില്‍ സെഖര്‍യ്യാവും മെശുല്ലാമും വാദ്യപ്രയോഗത്തില്‍ സാമര്‍ത്ഥ്യമുള്ള സകലലേവ്യരും അവരുടെ മേല്‍വിചാരകന്മാര്‍ ആയിരുന്നു.
സിക്രിയുടെ മകനായ യോവേല്‍ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തില്‍ രണ്ടാമനും ആയിരുന്നു.
ക്ഷാമകാലത്തു അവന്‍ നിന്നെ മരണത്തില്‍നിന്നും യുദ്ധത്തില്‍ വാളിന്റെ വെട്ടില്‍നിന്നും വിടുവിക്കും.
അവരുടെ പ്രാണനെ മരണത്തില്‍നിന്നു വിടുവിപ്പാനും ക്ഷാമത്തില്‍ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.
മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.
വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
പിന്നെ അവന്‍ യജമാനന്റെ കടക്കാരില്‍ ഔരോരുത്തനെ വരുത്തി ഒന്നാമത്തവനോടുനീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു.