യഹോവ അവനോടുകൂടെ ഇരുന്നു അവന്‍ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.
Cross references
യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ കൃതാര്‍ത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടില്‍ പാര്‍ത്തു.
അവരെ അകമ്പടിനായകന്റെ വീട്ടില്‍ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തില്‍ ആക്കി.
വില്ലാളികള്‍ അവനെ വിഷമിപ്പിച്ചു; അവര്‍ എയ്തു, അവനോടു പൊരുതു.
ആകയാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയില്‍ നിത്യം പരിചരിക്കുമെന്നു ഞാന്‍ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതുഅങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിതരാകും.
അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.
യഹോവയില്‍ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക. യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക; അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
നീ വെള്ളത്തില്‍കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടി ഇരിക്കും; നീ നദികളില്‍കൂടി കടക്കുമ്പോള്‍ അവ നിന്റെ മീതെ കവികയില്ല; നീ തീയില്‍കൂടി നടന്നാല്‍ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
സിംഹങ്ങള്‍ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയില്‍ ഞാന്‍ കുറ്റമില്ലാത്തവന്‍ ; രാജാവേ, തിരുമുമ്പിലും ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണര്‍ത്തിച്ചു.