Home Bibles ഉല്പത്തി 36:12 · മലയാളം ബൈബിൾ
ഉല്പത്തി 36:12 · മലയാളം ബൈബിൾ

തിമ്നാ എന്നവള്‍ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവള്‍ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവര്‍ ഏശാവിന്റെ ഭാര്യയായ ആദയുടെ പുത്രന്മാര്‍.

Cross references

ഉല്പത്തി 14:7

പിന്നെഅവര്‍ തിരിഞ്ഞു കാദേശ് എന്ന ഏന്‍ മിശ്പാത്തില്‍വന്നു അമലേക്യരുടെ ദേശമൊക്കെയും ഹസെസോന്‍ -താമാരില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരെയും കൂടെ തോല്പിച്ചു.

ഉല്പത്തി 36:22

ലോതാന്റെ പുത്രന്മാര്‍ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.

പുറപ്പാട് 17:8

രെഫീദീമില്‍വെച്ചു അമാലേക്‍ വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.

സംഖ്യാപുസ്തകം 24:18

എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവര്‍ത്തിക്കും.

ആവർത്തനം 23:7

ഏദോമ്യനെ വെറുക്കരുതു; അവന്‍ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.

ആവർത്തനം 25:17

നിങ്ങള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടു വരുമ്പോള്‍ വഴിയില്‍വെച്ചു അമാലേക്‍ നിന്നോടു ചെയ്തതു,

1 ശമൂവേൽ 15:2

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടുവരുമ്പോള്‍ വഴിയില്‍വെച്ചു അമാലേക്‍ അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാന്‍ കുറിച്ചുവെച്ചിരിക്കുന്നു.

1 ദിനവൃത്താന്തം 1:36

സേയീരിന്റെ പുത്രന്മാര്‍ലോതാന്‍ , ശോബാല്‍, സിബെയോന്‍ , അനാ, ദീശോന്‍ , ഏസെര്‍, ദീശാന്‍ .

Interlinear

Choose Theme