ഉല്പത്തി 34:26 · മലയാളം ബൈബിൾ
അവരുടെസമ്പത്തൊക്കെയും എല്ലാപൈതങ്ങളെയും സ്ത്രീകളെയും അവര്‍ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.
Cross references
ആവർത്തനം 32:42
ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സില്‍നിന്നു ഒലിക്കുന്നതിനാലും ഞാന്‍ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാള്‍ മാംസം തിന്നുകയും ചെയ്യും.
2 ശമൂവേൽ 2:26
അപ്പോള്‍ അബ്നേര്‍ യോവാബിനോടുവാള്‍ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവില്‍ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാന്‍ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു.
യേശയ്യാവ് 31:8
എന്നാല്‍ അശ്ശൂര്‍ പുരുഷന്റേതല്ലാത്ത വാളാല്‍ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവര്‍ വാളിന്നു ഒഴിഞ്ഞു ഔടിപ്പോയാല്‍ അവരുടെ യൌവനക്കാര്‍ ഊഴിയവേലക്കാരായിത്തീരും.