Home Bibles ഉല്പത്തി 34:12 · മലയാളം ബൈബിൾ
ഉല്പത്തി 34:12 · മലയാളം ബൈബിൾ

എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിന്‍ ; നിങ്ങള്‍ പറയുംപോലെ ഞാന്‍ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു.

Cross references

ഉല്പത്തി 24:53

പിന്നെ ദാസന്‍ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കള്‍ കൊടുത്തു.

ഉല്പത്തി 29:18

യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.

ഉല്പത്തി 31:41

ഈ ഇരുപതു സംവത്സരം ഞാന്‍ നിന്റെ വീട്ടില്‍ പാര്‍ത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാര്‍ക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിന്‍ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.

പുറപ്പാട് 22:15

ഉടമസ്ഥന്‍ അരികെ ഉണ്ടായിരുന്നാല്‍ അവന്‍ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കില്‍ അതിന്നു കൂലിയുണ്ടല്ലോ.

പുറപ്പാട് 22:16

വിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തന്‍ വശീകരിച്ചു അവളോടു കൂടെ ശയിച്ചാല്‍ അവന്‍ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം.

ആവർത്തനം 22:28

വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താല്‍

1 ശമൂവേൽ 18:25

അതിന്നു ശൌല്‍രാജാവിന്റെ ശത്രുക്കള്‍ക്കു പ്രതികാരം ആകുവാന്‍ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങള്‍ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാല്‍ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൌല്‍ കരുതിയിരുന്നു.

2 ശമൂവേൽ 3:14

ദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മംകൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.

ഹോശേയ 3:2

അങ്ങനെ ഞാന്‍ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെര്‍ യവത്തിന്നും മേടിച്ചു അവളോടു

മത്തായി 14:17

അവര്‍ അവനോടുഅഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങള്‍ക്കു ഇവിടെ ഒന്നു ഇല്ല എന്നു പറഞ്ഞു.

Interlinear

Choose Theme