Home Bibles ഉല്പത്തി 31:3 · മലയാളം ബൈബിൾ
ഉല്പത്തി 31:3 · മലയാളം ബൈബിൾ

അപ്പോള്‍ യഹോവ യാക്കോബിനോടുനിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന്‍ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.

Cross references

ഉല്പത്തി 13:15

നീ കാണുന്ന ഭൂമി ഒക്കെയും ഞാന്‍ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.

ഉല്പത്തി 21:22

അക്കാലത്തു അബിമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചുനിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ടു;

ഉല്പത്തി 26:3

ഈ ദേശത്തു താമസിക്ക; ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാന്‍ ചെയ്ത സത്യം നിവര്‍ത്തിക്കും.

ഉല്പത്തി 26:24

അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായിഞാന്‍ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാന്‍ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.

ഉല്പത്തി 28:4

ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാര്‍ക്കുംന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.

ഉല്പത്തി 28:13

അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതുഞാന്‍ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാന്‍ നിനക്കും നിന്റെ സന്തതിക്കും തരും.

ഉല്പത്തി 28:15

ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാന്‍ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവര്‍ത്തിക്കും.

ഉല്പത്തി 28:20

യാക്കോബ് ഒരു നേര്‍ച്ചനേര്‍ന്നുദൈവം എന്നോടുകൂടെ ഇരിക്കയും ഞാന്‍ പോകുന്ന ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും എനിക്കു തരികയും

ഉല്പത്തി 30:25

റാഹേല്‍ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോടുഞാന്‍ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാന്‍ എന്നെ അയക്കേണം.

ഉല്പത്തി 31:13

നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേര്‍ച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാന്‍ ; ആകയാല്‍ നീ എഴുന്നേറ്റ, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു.

ഉല്പത്തി 31:18

തന്റെ കന്നുകാലികളെ ഒക്കെയും താന്‍ സമ്പാദിച്ച സമ്പത്തു ഒക്കെയും താന്‍ പദ്ദന്‍ -അരാമില്‍ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേര്‍ത്തുകൊണ്ടു കനാന്‍ ദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കല്‍ പോകുവാന്‍ പുറപ്പെട്ടു.

ഉല്പത്തി 32:5

എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാന്‍ ആളയക്കുന്നതു.

ഉല്പത്തി 32:9

പിന്നെ യാക്കോബ് പ്രാര്‍ത്ഥിച്ചതുഎന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന്‍ നിനക്കു നന്മ ചെയ്യുമെന്നു എന്നൊടു അരുളിച്ചെയ്ത യഹോവേ,

ഉല്പത്തി 32:10

അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാന്‍ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാന്‍ ഈ യോര്‍ദ്ദാന്‍ കടന്നതു; ഇപ്പോഴോ ഞാന്‍ രണ്ടു കൂട്ടമായി തീര്‍ന്നിരിക്കുന്നു.

ഉല്പത്തി 35:1

അനന്തരം ദൈവം യാക്കോബിനോടുനീ പുറപ്പെട്ടു ബേഥേലില്‍ ചെന്നു പാര്‍ക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പില്‍നിന്നു നീ ഔടിപ്പോകുമ്പോള്‍ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.

ഉല്പത്തി 46:2

ദൈവം യിസ്രായേലിനോടു രാത്രി ദര്‍ശനങ്ങളില്‍യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.

ഉല്പത്തി 50:24

അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടുഞാന്‍ മരിക്കുന്നു;എന്നാല്‍ ദൈവം നിങ്ങളെ സന്ദര്‍ശിക്കയും ഈ ദേശത്തുനിന്നു താന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 46:1

ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.

സങ്കീർത്തനങ്ങൾ 50:15

കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

സങ്കീർത്തനങ്ങൾ 90:15

നീ ഞങ്ങളെ ക്ളേശിപ്പിച്ച ദിവസങ്ങള്‍ക്കും ഞങ്ങള്‍ അനര്‍ത്ഥം അനുഭവിച്ച സംവത്സരങ്ങള്‍ക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.

യേശയ്യാവ് 41:10

ഞാന്‍ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും,

എബ്രായർ 13:5

നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍ ; “ഞാന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.

Interlinear

Choose Theme