Home Bibles ഉല്പത്തി 29:2 · മലയാളം ബൈബിൾ
ഉല്പത്തി 29:2 · മലയാളം ബൈബിൾ

അവന്‍ വെളിന്‍ പ്രദേശത്തു ഒരു കിണറ് കണ്ടു. അതിന്നരികെ മൂന്നു ആട്ടിന്‍ കൂട്ടം കിടക്കുന്നു. ആ കിണറ്റില്‍നിന്നു ആയിരുന്നു ആട്ടിന്‍ കൂട്ടങ്ങള്‍ക്കു വെള്ളം കൊടുക്കുന്നതു; എന്നാല്‍ കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു.

Cross references

ഉല്പത്തി 24:11

വൈകുന്നേരം സ്ത്രീകള്‍ വെള്ളം കോരുവാന്‍ വരുന്ന സമയത്തു അവന്‍ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാല്‍

ഉല്പത്തി 24:13

ഇതാ, ഞാന്‍ കിണറ്റിന്നരികെ നിലക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാര്‍ വെള്ളം കോരുവാന്‍ വരുന്നു.

പുറപ്പാട് 2:15

ഫറവോന്‍ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാന്‍ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയില്‍നിന്നു ഔടിപ്പോയി, മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു; അവന്‍ ഒരു കിണറ്റിന്നരികെ ഇരുന്നു.

സങ്കീർത്തനങ്ങൾ 23:2

പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.

ഉത്തമഗീതം 1:6

എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരികനീ ആടുകളെ മേയിക്കുന്നതു എവിടെ? ഉച്ചെക്കു കിടത്തുന്നതു എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കരികെ ഞാന്‍ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നതു എന്തിന്നു?

യേശയ്യാവ് 49:10

അവര്‍ക്കും വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവന്‍ അവരെ വഴിനടത്തുകയും നീരുറവുകള്‍ക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.

യോഹന്നാൻ 4:6

അവന്റെ ശിഷ്യന്മാര്‍ ഭക്ഷണസാധനങ്ങളെ കൊള്ളുവാന്‍ പട്ടണത്തില്‍ പോയിരുന്നു.

യോഹന്നാൻ 4:14

യേശു അവളോടുപോയി ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.

വെളിപ്പാട് 7:17

സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളകയും ചെയ്യും.

Interlinear

Choose Theme