Home Bibles ഉല്പത്തി 28:3 · മലയാളം ബൈബിൾ
ഉല്പത്തി 28:3 · മലയാളം ബൈബിൾ

സര്‍വ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും

Cross references

ഉല്പത്തി 1:28

ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു.

ഉല്പത്തി 9:1

ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാല്‍നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറവിന്‍ .

ഉല്പത്തി 13:16

ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കുംഭൂമിയിലെ പൊടിയെ എണ്ണുവാന്‍ കഴിയുമെങ്കില്‍ നിന്റെ സന്തതിയെയും എണ്ണാം.

ഉല്പത്തി 17:1

അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടുഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

ഉല്പത്തി 17:2

എനിക്കും നിനക്കും മദ്ധ്യേ ഞാന്‍ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.

ഉല്പത്തി 17:4

എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികള്‍ക്കു പിതാവാകും;

ഉല്പത്തി 17:6

ഞാന്‍ നിന്നെ അധികമധികമായി വര്‍ദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നില്‍ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും.

ഉല്പത്തി 22:17

ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അത്യന്തം വര്‍ദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.

ഉല്പത്തി 24:60

അവര്‍ റിബെക്കയെ അനുഗ്രഹിച്ചു അവളോടുസഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതില്‍ കൈവശമാക്കട്ടെ എന്നു പറഞ്ഞു.

ഉല്പത്തി 35:11

ദൈവം പിന്നെയും അവനോടുഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നില്‍ നിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തു നിന്നു പുറപ്പെടും.

ഉല്പത്തി 41:52

സങ്കടദേശത്തു ദൈവം എന്നെ വര്‍ദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവന്‍ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു.

ഉല്പത്തി 43:14

അവന്‍ നിങ്ങളുടെ മറ്റേ സഹോദരനെയും ബേന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സര്‍വ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാല്‍ ഞാന്‍ മക്കളില്ലാത്തവനാകേണമെങ്കില്‍ ആകട്ടെ.

ഉല്പത്തി 48:3

യാക്കോബ് യോസേഫിനോടു പറഞ്ഞതുസര്‍വ്വശക്തിയുള്ള ദൈവം കനാന്‍ ദേശത്തിലെ ലൂസ്സില്‍വെച്ചു എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു,

പുറപ്പാട് 6:3

ഞാന്‍ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സര്‍വ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാല്‍ യഹോവ എന്ന നാമത്തില്‍ ഞാന്‍ അവര്‍ക്കും വെളിപ്പെട്ടില്ല.

രൂത്ത് 2:4

അപ്പോള്‍ ഇതാ, ബോവസ് ബേത്ത്ളെഹെമില്‍നിന്നു വരുന്നു; അവന്‍ കൊയ്ത്തുകാരോടുയഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവര്‍ അവനോടും പറഞ്ഞു.

സങ്കീർത്തനങ്ങൾ 127:1

ശലോമോന്റെ ഒരു ആരോഹണഗീതം

സങ്കീർത്തനങ്ങൾ 127:3

നിങ്ങള്‍ അതികാലത്തു എഴുന്നേലക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രേ; തന്റെ പ്രിയന്നോ, അവന്‍ അതു ഉറക്കത്തില്‍ കൊടുക്കുന്നു.

വെളിപ്പാട് 21:22

മന്ദിരം അതില്‍ കണ്ടില്ല; സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.

Interlinear

Choose Theme