Home Bibles ഉല്പത്തി 27:28 · മലയാളം ബൈബിൾ
ഉല്പത്തി 27:28 · മലയാളം ബൈബിൾ

ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.

Cross references

ഉല്പത്തി 27:39

എന്നാറെ അവന്റെ അപ്പനായ യിസ്ഹാക്‍ ഉത്തരമായിട്ടു അവനോടു പറഞ്ഞതുനിന്റെ വാസം ഭൂമിയിലെ പുഷ്ടിക്കുടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും.

ഉല്പത്തി 45:18

അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങള്‍ക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങള്‍ അനുഭവിക്കും.

ഉല്പത്തി 49:20

ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവന്‍ രാജകീയസ്വാദുഭോജനം നലകും.

സംഖ്യാപുസ്തകം 13:20

ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതില്‍ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിന്‍ ; നിങ്ങള്‍ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.

സംഖ്യാപുസ്തകം 18:12

എണ്ണയില്‍ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവര്‍ യഹോവേക്കു അര്‍പ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാന്‍ നിനക്കു തന്നിരിക്കുന്നു.

ആവർത്തനം 7:13

അവന്‍ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും; അവന്‍ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്റെ ഗര്‍ഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.

ആവർത്തനം 8:7

നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയില്‍നിന്നും മലയില്‍നിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;

ആവർത്തനം 11:11

നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശമോ മലകളും താഴ്വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും

ആവർത്തനം 32:2

മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേല്‍ പൊടിമഴപോലെയും സസ്യത്തിന്മേല്‍ മാരിപോലെയും ചൊരിയും.

ആവർത്തനം 33:13

യോസേഫിനെക്കുറിച്ചു അവന്‍ പറഞ്ഞതുആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും

ആവർത്തനം 33:28

ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേല്‍ നിര്‍ഭയമായും യാക്കോബിന്‍ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു.

യോശുവ 5:6

മിസ്രയീമില്‍നിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു അവര്‍ മരിച്ചൊടുങ്ങുംവരെ യിസ്രായേല്‍മക്കള്‍ നാല്പതു സംവത്സരം മരുഭൂമിയില്‍ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോടു സത്യം ചെയ്തിരുന്നു.

2 ശമൂവേൽ 1:21

ഗില്‍ബോവപര്‍വ്വതങ്ങളേ, നിങ്ങളുടെ മേല്‍ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങള്‍ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ.

1 രാജാക്കന്മാർ 5:11

ശലോമോന്‍ ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോന്‍ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും.

1 രാജാക്കന്മാർ 17:1

എന്നാല്‍ ഗിലെയാദിലെ തിശ്ബിയില്‍നിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടുഞാന്‍ സേവിച്ചുനിലക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാന്‍ പറഞ്ഞല്ലാതെ ഈയാണ്ടുകളില്‍ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 2:10

മരംവെട്ടുകാരായ നിന്റെ വേലക്കാര്‍ക്കും ഞാന്‍ ഇരുപതിനായിരം കോര്‍ കോതമ്പരിയും ഇരുപതിനായിരം കോര്‍ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.

സങ്കീർത്തനങ്ങൾ 36:8

നിന്റെ ആലയത്തിലെ പുഷ്ടി അവര്‍ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 65:9

നീ ഭൂമിയെ സന്ദര്‍ശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയില്‍ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവര്‍ക്കും ധാന്യം കൊടുക്കുന്നു.

സങ്കീർത്തനങ്ങൾ 104:15

അവന്‍ ഭൂമിയില്‍നിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാന്‍ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 133:3

അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും

യേശയ്യാവ് 45:8

ആകാശമേ, മേലില്‍ നിന്നു പൊഴിക്കുക; മേഘങ്ങള്‍ നീതിയെ വര്‍ഷിക്കട്ടെ; രക്ഷ വിളയേണ്ടതിന്നു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാന്‍ അതു സൃഷ്ടിച്ചിരിക്കുന്നു.

ഹോശേയ 14:5

ഞാന്‍ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവന്‍ താമരപോലെ പൂത്തു ലെബാനോന്‍ വനം പോലെ വേരൂന്നും.

യോവേൽ 2:19

യഹോവ തന്റെ ജനത്തിന്നു ഉത്തരം അരുളിയതുഞാന്‍ നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നലകും; നിങ്ങള്‍ അതിനാല്‍ തൃപ്തി പ്രാപിക്കും; ഞാന്‍ ഇനി നിങ്ങളെ ജാതികളുടെ ഇടയില്‍ നിന്ദയാക്കുകയുമില്ല.

മീഖാ 5:7

യാക്കോബില്‍ ശേഷിപ്പുള്ളവര്‍ പലജാതികളുടെയും ഇടയില്‍ യഹോവയിങ്കല്‍ നിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാര്‍ക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേല്‍ പെയ്യുന്ന മാരിപോലെയും ആകും.

സഖറിയാവ് 8:12

വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായക്കും; ഭൂമി അനുഭവം നലകും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവര്‍ക്കും ഞാന്‍ ഇവയൊക്കെയും അവകാശമായി കൊടുക്കും.

സഖറിയാവ് 9:17

അതിന്നു എത്ര ശ്രീത്വവും അതിന്നു എത്ര സൌന്ദര്യവും ഉണ്ടു; ധാന്യം യുവാക്കളെയും വീഞ്ഞു യുവതികളെയും പുഷ്ടീകരിക്കുന്നു.

റോമർ 11:17

കൊമ്പുകളില്‍ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയില്‍ ഒട്ടിച്ചു ചേര്‍ത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീര്‍ന്നു എങ്കിലോ,

എബ്രായർ 11:20

വിശ്വാസത്താല്‍ യിസ്ഹാക്‍ യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.

Interlinear

Choose Theme