അവന്‍ അവിടെ ഏറെക്കാലം പാര്‍ത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്‍ കിളിവാതില്‍ക്കല്‍ കൂടി നോക്കി യിസ്ഹാക്‍ തന്റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു.
Cross references
സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു. ജാലകത്തൂടെ വിളിച്ചുപറഞ്ഞിതുഅവന്റെ തേര്‍ വരുവാന്‍ വൈകുന്നതു എന്തു? രഥചക്രങ്ങള്‍ക്കു താമസം എന്തു?
നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയില്‍ സന്തോഷിച്ചുകൊള്‍ക.
ഞാന്‍ എന്റെ വീട്ടിന്റെ കിളിവാതില്‍ക്കല്‍ അഴിക്കിടയില്‍കൂടി നോക്കിക്കൊണ്ടിരിക്കുമ്പോള്‍
സൂര്യന്നു കീഴെ അവന്‍ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊള്‍ക; അതല്ലോ ഈ ആയുസ്സിലും സൂര്യന്റെ കീഴില്‍ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഔഹരി.
എന്റെ പ്രിയന്‍ ചെറുമാനിന്നും കലകൂട്ടിക്കും തുല്യന്‍ ; ഇതാ, അവന്‍ നമ്മുടെ മതിലക്കു പുറമേ നിലക്കുന്നു; അവന്‍ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയില്‍കൂടി ഉളിഞ്ഞുനോക്കുന്നു.
യൌവനക്കാരന്‍ കന്‍ യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാര്‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍ മണവാട്ടിയില്‍ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും