തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യര്‍ നികത്തിക്കളഞ്ഞതുമായ കിണറുകള്‍ യിസ്ഹാക്‍ പിന്നെയും കുഴിച്ചു തന്റെ പിതാവു അവേക്കു ഇട്ടിരുന്ന പേര്‍ തന്നേ ഇട്ടു.
Cross references
ഞാന്‍ ഈ കിണര്‍ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവന്‍ പറഞ്ഞു.
അവര്‍ ഇരുവരും അവിടെവെച്ചു സത്യം ചെയ്ക കൊണ്ടു അവന്‍ ആ സ്ഥലത്തിന്നു ബേര്‍-ശേബ എന്നു പേരിട്ടു.
മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാര്‍ ഗിലെയാദില്‍ ചെന്നു അതിനെ അടക്കി, അവിടെ പാര്‍ത്തിരുന്ന അമോര്‍യ്യരെ ഔടിച്ചുകളഞ്ഞു.
അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകള്‍ വര്‍ദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാന്‍ അര്‍പ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേല്‍ എടുക്കയുമില്ല.
ഞാന്‍ ബാല്‍വിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായില്‍നിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേര്‍ചൊല്ലി സ്മരിക്കയുമില്ല.
അന്നാളില്‍ ഞാന്‍ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര്‍ ഇല്ലാതാക്കും; ഇനി അവയെ ഔര്‍ക്കയുമില്ല; ഞാന്‍ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.