ഉല്പത്തി 26:11 · മലയാളം ബൈബിൾ
പിന്നെ അബീമേലെക്ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ ഉണ്ടാകും എന്നു സകലജനത്തോടും കല്പിച്ചു.
Cross references
ഉല്പത്തി 20:6
അതിന്നു ദൈവം സ്വപ്നത്തില്‍ അവനോടുനീ ഇതു ഹൃദയപരമാര്‍ത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാന്‍ ഞാന്‍ നിന്നെ സമ്മതിക്കാതിരുന്നതു.
സങ്കീർത്തനങ്ങൾ 105:15
എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാര്‍ക്കും ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
സദൃശവാക്യങ്ങൾ 6:29
കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുന്നവന്‍ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല.
സഖറിയാവ് 2:8
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളോടു കവര്‍ച്ച ചെയ്ത ജാതികളുടെ അടുക്കല്‍ അവന്‍ എന്നെ മഹത്വത്തിന്നായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവന്‍ അവന്റെ കണ്മണിയെ തൊടുന്നു.