Home Bibles ഉല്പത്തി 26:1 · മലയാളം ബൈബിൾ
ഉല്പത്തി 26:1 · മലയാളം ബൈബിൾ

അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്തു ഒരു ക്ഷാമം ഉണ്ടായി. അപ്പോള്‍ യിസ്ഹാക്‍ ഗെരാരില്‍ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കല്‍ പോയി.

Cross references

ഉല്പത്തി 12:10

ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ടു അബ്രാം മിസ്രയീമില്‍ ചെന്നുപാര്‍പ്പാന്‍ അവിടേക്കു പോയി.

ഉല്പത്തി 20:1

അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരില്‍ പരദേശിയായി പാര്‍ത്തു.

ഉല്പത്തി 21:22

അക്കാലത്തു അബിമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചുനിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ടു;

ഉല്പത്തി 25:11

അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്‍ ബേര്‍ലഹയിരോയീക്കരികെ പാര്‍ത്തു.

Interlinear

Choose Theme