Home Bibles ഉല്പത്തി 24:21 · മലയാളം ബൈബിൾ
ഉല്പത്തി 24:21 · മലയാളം ബൈബിൾ

ആ പുരുഷന്‍ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.

Cross references

ഉല്പത്തി 24:12

എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.

ഉല്പത്തി 24:56

അവന്‍ അവരോടുഎന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കല്‍ പോകുവാന്‍ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

2 ശമൂവേൽ 7:18

അപ്പോള്‍ ദാവീദ്‍രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയില്‍ ഇരുന്നു പറഞ്ഞതെന്തെന്നാല്‍കര്‍ത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്റെ ഗൃഹവും എന്തുള്ളു?

സങ്കീർത്തനങ്ങൾ 34:1

ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല്‍ ഇരിക്കും.

സങ്കീർത്തനങ്ങൾ 107:1

അഞ്ചാം പുസ്തകം

സങ്കീർത്തനങ്ങൾ 107:8

അവര്‍ പാര്‍പ്പാന്‍ തക്ക പട്ടണത്തില്‍ ചെല്ലേണ്ടതിന്നു അവന്‍ അവരെ ചൊവ്വെയുള്ള വഴിയില്‍ നടത്തി.

സങ്കീർത്തനങ്ങൾ 107:15

അവന്‍ അവരെ ഇരുട്ടില്‍നിന്നും അന്ധതമസ്സില്‍നിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.

സങ്കീർത്തനങ്ങൾ 107:43

നേരുള്ളവര്‍ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവര്‍ ഒക്കെയും വായ്പൊത്തും.

സങ്കീർത്തനങ്ങൾ 116:1

യഹോവ എന്റെ പ്രാര്‍ത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാന്‍ അവനെ സ്നേഹിക്കുന്നു.

ലൂക്കോസ് 2:19

മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.

ലൂക്കോസ് 2:51

പിന്നെ അവന്‍ അവരോടുകൂടെ ഇറങ്ങി, നസറെത്തില്‍ വന്നു അവര്‍ക്കും കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങള്‍ എല്ലാം അവന്റെ അമ്മ ഹൃദയത്തില്‍ സംഗ്രഹിച്ചു.

Interlinear

Choose Theme