അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളില്‍വെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവള്‍ പുറപ്പെട്ടുപോയി ബേര്‍-ശേബ മരുഭൂമിയില്‍ ഉഴന്നു നടന്നു.
Cross references
പിന്നെ യഹോവയുടെ ദൂതന്‍ മരുഭൂമിയില്‍ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.
അബ്രാഹാം രാവിലെ എഴുന്നേറ്റു താന്‍ യഹോവയുടെ സന്നിധിയില്‍ നിന്നിരുന്ന സ്ഥലത്തു ചെന്നു,
അവര്‍ ഇരുവരും അവിടെവെച്ചു സത്യം ചെയ്ക കൊണ്ടു അവന്‍ ആ സ്ഥലത്തിന്നു ബേര്‍-ശേബ എന്നു പേരിട്ടു.
അബ്രാഹാം ബേര്‍-ശേബയില്‍ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തില്‍ അവിടെവെച്ചു ആരാധന കഴിച്ചു.
അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരില്‍ രണ്ടുപേരെയും തന്റെ മകന്‍ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.
പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കല്‍ മടങ്ങിവന്നു; അവര്‍ ഒന്നിച്ചു പുറപ്പെട്ടു ബേര്‍--ശേബയിലേക്കു പോന്നു; അബ്രാഹാം ബേര്‍-ശേബയില്‍ പാര്‍ത്തു.
അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാര്‍ത്തു. രാവിലെ അവര്‍ എഴുന്നേറ്റശേഷം അവന്‍ എന്റെ യജമാനന്റെ അടുക്കല്‍ എന്നെ അയക്കേണമെന്നു പറഞ്ഞു.
അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കള്‍ക്കോ അബ്രാഹാം ദാനങ്ങള്‍ കൊടുത്തു; താന്‍ ജീവനോടിരിക്കുമ്പോള്‍ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കല്‍നിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു.
അവര്‍ അതികാലത്തു എഴുന്നേറ്റു, തമ്മില്‍ സത്യം ചെയ്തശേഷം യിസ്ഹാക്‍ അവരെ യാത്രയയച്ചു അവര്‍ സമാധാനത്തോടെ പിരിഞ്ഞുപോയി.
ഞങ്ങള്‍ വെള്ളം കണ്ടു എന്നു പറഞ്ഞു. അവന്‍ അതിന്നു ശിബാ എന്നു പേരിട്ടു; അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേര്‍-ശേബ എന്നു പേര്‍.
യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിര്‍ത്തി, അതിന്മേല്‍ എണ്ണ ഒഴിച്ചു.
എന്നാല്‍ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാന്‍ ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.
അവന്‍ വെളിന്‍ പ്രദേശത്തു ചുറ്റിനടക്കുന്നതു ഒരുത്തന്‍ കണ്ടുനീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു.
അനന്തരം യിസ്രായേല്‍ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേര്‍-ശേബയില്‍ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിന്നു യാഗം കഴിച്ചു.
അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേല്‍മക്കള്‍ എല്ലാവരും ശിത്തീമില്‍നിന്നു പുറപ്പെട്ടു യോര്‍ദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.
ശമൂവേല്‍ ശൌലിനെ എതിരേല്പാന്‍ അതികാലത്തു എഴുന്നേറ്റപ്പോള്‍ ശൌല്‍ കര്‍മ്മേലില്‍ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.
അവന്‍ ഭയപ്പെട്ടു എഴുന്നേറ്റു ജീവരക്ഷെക്കായി പുറപ്പെട്ടു യെഹൂദെക്കുള്‍പ്പെട്ട ബേര്‍-ശേബയില്‍ ചെന്നു അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.
യെഹിസ്കീയാരാജാവു കാലത്തെ എഴുന്നേറ്റു നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.
ദേശങ്ങളില്‍നിന്നു കൂട്ടിച്ചേര്‍ക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാര്‍ അങ്ങനെ പറയട്ടെ.
ഞാന്‍ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തില്‍ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.
ചെയ്‍വാന്‍ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തില്‍ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.
ഹെശ്ബേന്‍ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാര്‍ ഒടിച്ചു കളഞ്ഞു; അതു യസേര്‍വരെ നീണ്ടു മരുഭൂമിയിലോളം പടര്‍ന്നിരുന്നു; അതിന്റെ ശാഖകള്‍ പടര്‍ന്നു കടല്‍ കടന്നിരുന്നു.
ദാസന്‍ എന്നേക്കും വീട്ടില്‍ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.
ദാസിയുടെ മകന്‍ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.