എന്നാല് അബീമേലെക് അവളുടെ അടുക്കല് ചെന്നിരുന്നില്ലആകയാല് അവന് കര്ത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?
Cross references
അബ്രാഹാം അടുത്തുചെന്നു പറഞ്ഞതുദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?
യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേല് യഹോവയുടെ സന്നിധിയില്നിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വര്ഷിപ്പിച്ചു.
അതിന്നു ദൈവം സ്വപ്നത്തില് അവനോടുനീ ഇതു ഹൃദയപരമാര്ത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാന് അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാന് ഞാന് നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാന് ഞാന് നിന്നെ സമ്മതിക്കാതിരുന്നതു.
അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോള് ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൌഖ്യമാക്കി, അവര് പ്രസവിച്ചു.
എന്നാല് ദുഷ്ടന്മാര് ഒരു നീതിമാനെ അവന്റെ വീട്ടില് മെത്തയില്വെച്ചു കുലചെയ്താല് എത്ര അധികം? ഞാന് അവന്റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയില്നിന്നു ഛേദിച്ചുകളയാതിരിക്കുമോ?
ദാവീദ് ദൈവത്തോടുജനത്തെ എണ്ണുവാന് പറഞ്ഞവന് ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാന് ആകുന്നു; ഈ ആടുകള് എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധക്കായിട്ടു നിന്റെ ജനത്തിന്മേല് അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.