Home Bibles ഉല്പത്തി 12:18 · മലയാളം ബൈബിൾ
ഉല്പത്തി 12:18 · മലയാളം ബൈബിൾ

അപ്പോള്‍ ഫറവോന്‍ അബ്രാമിനെ വിളിച്ചുനീ എന്നോടു ഈ ചെയ്തതു എന്തു? അവള്‍ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു?

Cross references

ഉല്പത്തി 3:13

യഹോവയായ ദൈവം സ്ത്രീയോടുനീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുപാമ്പു എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.

ഉല്പത്തി 4:10

അതിന്നു അവന്‍ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില്‍ നിന്നു എന്നോടു നിലവിളിക്കുന്നു.

ഉല്പത്തി 20:9

അബീമേലെക്‍ അബ്രാഹാമിനെ വിളിപ്പിച്ചു അവനോടുനീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.

ഉല്പത്തി 26:9

അബീമേലെക്‍ യിസ്ഹാക്കിനെ വിളിച്ചുഅവള്‍ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരിയെന്നു നീ പറഞ്ഞതു എങ്ങനെ എന്നു ചോദിച്ചതിന്നു യിസ്ഹാക്‍ അവനോടുഅവളുടെ നിമിത്തം മരിക്കാതിരിപ്പാന്‍ ആകുന്നു ഞാന്‍ അങ്ങനെ പറഞ്ഞതു എന്നു പറഞ്ഞു.

ഉല്പത്തി 26:10

അപ്പോള്‍ അബീമേലെക്നീ ഞങ്ങളോടു ഈ ചെയ്തതു എന്തു? ജനത്തില്‍ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേല്‍ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.

ഉല്പത്തി 29:25

നേരം വെളുത്തപ്പോള്‍ അതു ലേയാ എന്നു കണ്ടു അവന്‍ ലാബാനോടുനീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാന്‍ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.

ഉല്പത്തി 31:26

ലാബാന്‍ യാക്കോബിനോടു പറഞ്ഞതുനീ എന്നെ ഒളിച്ചു പോയ്ക്കളകയും എന്റെ പുത്രിമാരെ വാളാല്‍ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തതു എന്തു?

ഉല്പത്തി 44:15

യോസേഫ് അവരോടുനിങ്ങള്‍ ഈ ചെയ്ത പ്രവൃത്തി എന്തു? എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങള്‍ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.

പുറപ്പാട് 32:21

മോശെ അഹരോനോടുഈ ജനത്തിന്മേല്‍ ഇത്രവലിയ പാപം വരുത്തുവാന്‍ അവര്‍ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.

യോശുവ 7:19

യോശുവ ആഖാനോടുമകനേ, യിസ്രായേലിന്റെ ദൈവമായ യഹോവേക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 2:2

നിങ്ങള്‍ ഈ ദേശനിവാസികളോടു ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാല്‍ നിങ്ങള്‍ എന്റെ വാക്കു അനുസരിച്ചില്ല; ഇങ്ങനെ നിങ്ങള്‍ ചെയ്തതു എന്തു?

1 ശമൂവേൽ 14:43

ശൌല്‍ യോനാഥാനോടുനീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാന്‍ അവനോടുഞാന്‍ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേന്‍ ആസ്വദിച്ചതേയുള്ളു; അതുകൊണ്ടു ഇതാ, ഞാന്‍ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു.

2 ശമൂവേൽ 3:24

യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നുഎന്താകുന്നു ഈ ചെയ്തതു? അബ്നേര്‍ നിന്റെ അടുക്കല്‍ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു?

സദൃശവാക്യങ്ങൾ 21:1

രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യില്‍ നീര്‍ത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവന്‍ അതിനെ തിരിക്കുന്നു.

Interlinear

Choose Theme