അവര്‍ തമ്മില്‍വരുവിന്‍ , നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.
Cross references
വരുവിന്‍ , നാം ഭൂതലത്തില്‍ ഒക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര്‍ പറഞ്ഞു.
വരുവിന്‍ ; നാം ഇറങ്ങിച്ചെന്നു, അവര്‍ തമ്മില്‍ ഭാഷതിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.
സിദ്ദീംതാഴ്വരയില്‍ കീല്‍കുഴികള്‍ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാ രാജാവും ഔടിപ്പോയി അവിടെ വീണു; ശേഷിച്ചവര്‍ പര്‍വ്വതത്തിലേക്കു ഔടിപ്പോയി.
കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവര്‍ത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവര്‍ അവരുടെ ജീവനെ കൈപ്പാക്കി.
അവനെ പിന്നെ ഒളിച്ചുവെപ്പാന്‍ കഴിയാതെ ആയപ്പോള്‍ അവള്‍ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില്‍ കിടത്തി, നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വെച്ചു.
ഇഷ്ടിക ഉണ്ടാക്കുവാന്‍ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോല്‍ കൊടുക്കരുതു; അവര്‍ തന്നേ പോയി വൈക്കോല്‍ ശേഖരിക്കട്ടെ.
അവിടത്തെ ജനത്തെയും അവന്‍ പുറത്തു കൊണ്ടുവന്നു അവരെ ഈര്‍ച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന്‍ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
ദുഷ്കാര്യത്തില്‍ അവര്‍ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവേക്കുവാന്‍ തമ്മില്‍ പറഞ്ഞൊക്കുന്നു; നമ്മെ ആര്‍ കാണും എന്നു അവര്‍ പറയുന്നു.
ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിര്‍ദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാന്‍ ഒളിച്ചിരിക്ക.
ഞാന്‍ എന്നോടു തന്നേ പറഞ്ഞുവരിക; ഞാന്‍ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊള്‍ക.
ഞാന്‍ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാന്‍ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാന്‍ അതിന്റെ മതില്‍ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.
എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗര്‍വ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമര്‍യ്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.
അവര്‍ അന്യോന്യം സഹായിച്ചു; ഒരുത്തന്‍ മറ്റേവനോടുധൈര്യമായിരിക്ക എന്നു പറഞ്ഞു.
അവര്‍ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നോ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളില്‍ ബലികഴിക്കയും ഇഷ്ടികമേല്‍ ധൂപം കാണിക്കയും
അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാള്‍ നിന്നെ ഛേദിച്ചു വിട്ടില്‍ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടില്‍ എന്നപോലെ നിന്നെ തന്നേ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നേ പെരുക്കുക.
നിങ്ങള്‍ ആരും പാപത്തിന്റെ ചതിയാല്‍ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാള്‍തോറും അന്യോന്യം പ്രബോധിപ്പിച്ചുകൊള്‍വിന്‍ .
ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സല്‍പ്രവൃത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിപ്പാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്‍ക. നാള്‍ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.
ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍പ്പിന്‍
അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേല്‍ വരുന്ന ദുരിതങ്ങള്‍ നിമിത്തം കരഞ്ഞു മുറയിടുവിന്‍ .