Home Bibles ഗലാത്യർ 5:1 · മലയാളം ബൈബിൾ
ഗലാത്യർ 5:1 · മലയാളം ബൈബിൾ

സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറെച്ചുനില്പിന്‍ ; അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുതു.

Cross references

സങ്കീർത്തനങ്ങൾ 51:12

നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ.

സദൃശവാക്യങ്ങൾ 23:23

നീ സത്യം വില്‍ക്കയല്ല വാങ്ങുയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.

യേശയ്യാവ് 61:1

എളിയവരോടു സദ്വര്‍‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍‍ത്താവിന്റെ ആത്മാവു എന്റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍‍ന്നവരെ മുറികെട്ടുവാനും തടവുകാര്‍‍കൂ വിടുതലും ബദ്ധന്മാര്‍‍കൂ സ്വാതന്ത്ര്യവും അറിയിപ്പാനും

മത്തായി 11:28

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും.

മത്തായി 23:4

അവര്‍ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വെക്കുന്നു; ഒരു വിരല്‍ കെണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കും മനസ്സില്ല.

ലൂക്കോസ് 5:38

പുതുവീഞ്ഞു പുതിയതുരുത്തിയില്‍ അത്രേ പകര്‍ന്നുവെക്കേണ്ടതു.

യോഹന്നാൻ 8:32

സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.

പ്രവൃത്തികൾ 15:10

ആകയാല്‍ നമ്മുടെ പിതാക്കന്മാര്‍ക്കും നമുക്കും ചുമപ്പാന്‍ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തില്‍ വെപ്പാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു?

റോമർ 6:14

നിങ്ങള്‍ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ.

റോമർ 6:18

പാപത്തില്‍നിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീര്‍ന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം.

റോമർ 7:3

ഭര്‍ത്താവു ജീവിച്ചിരിക്കുമ്പോള്‍ അവള്‍ വേറെ പുരുഷന്നു ആയാല്‍ വ്യഭിചാരിണി എന്നു പേര്‍ വരും; ഭര്‍ത്താവു മരിച്ചു എങ്കിലോ അവള്‍ വേറെ പുരുഷന്നു ആയാല്‍ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തില്‍നിന്നു സ്വതന്ത്രയാകുന്നു.

റോമർ 7:6

ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തില്‍ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തില്‍നിന്നു ഒഴിവുള്ളവരായിരിക്കുന്നു.

റോമർ 8:2

ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തില്‍നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.

1 കൊരിന്ത്യർ 7:22

ദാസനായി കര്‍ത്താവില്‍ വിളിക്കപ്പെട്ടവന്‍ കര്‍ത്താവിന്റെ സ്വതന്ത്രന്‍ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവന്‍ ക്രിസ്തുവിന്റെ ദാസനാകുന്നു.

1 കൊരിന്ത്യർ 16:13

ഉണര്‍ന്നിരിപ്പിന്‍ ; വിശ്വാസത്തില്‍ നിലനില്പിന്‍ ; പുരുഷത്വം കാണിപ്പിന്‍ ; ശക്തിപ്പെടുവിന്‍ .

2 കൊരിന്ത്യർ 3:17

കര്‍ത്താവു ആത്മാവാകുന്നു; കര്‍ത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.

ഗലാത്യർ 2:4

അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാര്‍ നിമിത്തമായിരുന്നു; അവര്‍ നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവില്‍ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാന്‍ നുഴഞ്ഞുവന്നിരുന്നു.

ഗലാത്യർ 3:25

വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴില്‍ അല്ല.

ഗലാത്യർ 4:9

ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല്‍ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള്‍ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവേക്കു പുതുതായി അടിമപ്പെടുവാന്‍ ഇച്ഛിക്കുന്നതു എങ്ങനെ?

ഗലാത്യർ 4:26

മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവള്‍ തന്നേ നമ്മുടെ അമ്മ.

ഗലാത്യർ 4:31

അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.

ഗലാത്യർ 5:13

സഹോദരന്മാരേ, നിങ്ങള്‍ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍ .

എഫേസ്യർ 6:14

നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും

ഫിലിപ്പിയർ 1:27

ഞാന്‍ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങള്‍ ഏകാത്മാവില്‍ നിലനിന്നു എതിരാളികളാല്‍ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിന്‍ .

കൊലോസ്യർ 2:16

അതുകൊണ്ടു ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുനാള്‍ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.

1 തെസ്സലോനിക്ക്യർ 3:8

നിങ്ങള്‍ കര്‍ത്താവില്‍ നിലനിലക്കുന്നു എന്നു അറിഞ്ഞു ഞങ്ങള്‍ വീണ്ടും ജീവിക്കുന്നു.

2 തെസ്സലോനിക്ക്യർ 2:15

ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഉറെച്ചുനിന്നു ഞങ്ങള്‍ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊള്‍വിന്‍ .

എബ്രായർ 3:6

ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്‍യ്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല്‍ നാം തന്നേ അവന്റെ ഭവനം ആകുന്നു.

എബ്രായർ 3:14

ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല്‍ നാം ക്രിസ്തുവില്‍ പങ്കാളികളായിത്തീര്‍ന്നിരിക്കുന്നുവല്ലോ.

എബ്രായർ 4:14

ആകയാല്‍ ദൈവപുത്രനായ യേശു ആകാശത്തില്‍കൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊള്‍ക.

എബ്രായർ 9:8

മുങ്കൂടാരം നിലക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു പരിശുദ്ധാത്മാവു ഇതിനാല്‍ സൂചിപ്പിക്കുന്നു.

എബ്രായർ 10:23

പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊള്‍ക; വാഗ്ദത്തം ചെയ്തവന്‍ വിശ്വസ്തനല്ലോ.

എബ്രായർ 10:35

ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന്‍ സഹിഷ്ണുത നിങ്ങള്‍ക്കു ആവശ്യം.

1 പത്രോസ് 2:16

സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിന്‍ .

2 പത്രോസ് 2:19

കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താല്‍ ലോകത്തിന്റെ മാലിന്യം വിട്ടോടിയവര്‍ അതില്‍ വീണ്ടും കുടുങ്ങി തോറ്റുപോയാല്‍ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ അധികം വഷളായിപ്പോയി.

യൂദാ 1:3

പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങള്‍ക്കു എഴുതുവാന്‍ സകലപ്രയത്നവും ചെയ്കയില്‍ വിശുദ്ധന്മാര്‍ക്കും ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാന്‍ ആവശ്യം എന്നു എനിക്കു തോന്നി.

യൂദാ 1:20

നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങള്‍ക്കു തന്നേ ആത്മികവര്‍ദ്ധന വരുത്തിയും പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചും നിത്യജീവന്നായിട്ടു

വെളിപ്പാട് 2:25

എങ്കിലും നിങ്ങള്‍ക്കുള്ളതു ഞാന്‍ വരുംവരെ പിടിച്ചുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു.

വെളിപ്പാട് 3:3

ആകയാല്‍ നീ പ്രാപിക്കയും കേള്‍ക്കയും ചെയ്തതു എങ്ങനെ എന്നു ഔര്‍ത്തു അതു കാത്തുകൊള്‍കയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേല്‍ വരും എന്നു നീ അറികയും ഇല്ല.

Interlinear

Choose Theme