Home Bibles ഗലാത്യർ 4:28 · മലയാളം ബൈബിൾ
ഗലാത്യർ 4:28 · മലയാളം ബൈബിൾ

നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താല്‍ ജനിച്ച മക്കള്‍ ആകുന്നു.

Cross references

പ്രവൃത്തികൾ 3:25

“ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കള്‍ നിങ്ങള്‍ തന്നേ.

റോമർ 4:13

ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.

റോമർ 9:8

അതിന്റെ അര്‍ത്ഥമോജഡപ്രകാരം ജനിച്ച മക്കള്‍ അല്ല ദൈവത്തിന്റെ മക്കള്‍; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.

ഗലാത്യർ 3:29

ക്രിസ്തുവിന്നുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.

ഗലാത്യർ 4:23

ദാസിയുടെ മകന്‍ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.

Interlinear

Choose Theme