എന്റെ കൂടെയുള്ള തീതൊസ് യവനന്‍ എങ്കിലും പരിച്ഛേദന ഏല്പാന്‍ അവനെ ആരും നിര്‍ബ്ബന്ധിച്ചില്ല.
Cross references
ഞങ്ങള്‍ കല്പന കൊടുക്കാതെ ചിലര്‍ ഞങ്ങളുടെ ഇടയില്‍നിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാല്‍ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേള്‍ക്കകൊണ്ടു
അവന്‍ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പന്‍ യവനന്‍ എന്നു അവിടങ്ങളിലുള്ള യഹൂദന്മാര്‍ എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
യെഹൂദന്മാരെ നേടേണ്ടതിന്നു ഞാന്‍ യെഹൂദന്മാര്‍ക്കും യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ നേടേണ്ടതിന്നു ഞാന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവന്‍ അല്ല എങ്കിലും ന്യായപ്രമാണത്തിന്‍ കീഴുള്ളവര്‍ക്കും ന്യാപ്രമാണത്തിന്‍ കീഴുള്ളവനെപ്പോലെ ആയി.
എന്റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ടു മനസ്സില്‍ സ്വസ്ഥതയില്ലായ്കയാല്‍ ഞാന്‍ അവരോടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു.
നിങ്ങള്‍ പരിച്ഛേദന ഏറ്റാല്‍ ക്രിസ്തുവിനെക്കൊണ്ടു നിങ്ങള്‍ക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാന്‍ നിങ്ങളോടു പറയുന്നു.