Home Bibles യെഹെസ്കേൽ 9:7 · മലയാളം ബൈബിൾ
യെഹെസ്കേൽ 9:7 · മലയാളം ബൈബിൾ

അവന്‍ അവരോടുനിങ്ങള്‍ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിന്‍ ; പുറപ്പെടുവിന്‍ എന്നു കല്പിച്ചു. അങ്ങനെ അവര്‍ പുറപ്പെട്ടു, നഗരത്തില്‍ സംഹാരം നടത്തി.

Cross references

2 ദിനവൃത്താന്തം 36:17

അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.

സങ്കീർത്തനങ്ങൾ 79:1

ദൈവമേ, ജാതികള്‍ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവര്‍ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കല്‍കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.

വിലാപങ്ങൾ 2:4

ശത്രു എന്നപോലെ അവന്‍ വില്ലു കുലെച്ചു, വൈരി എന്നപോലെ അവന്‍ വലങ്കൈ ഔങ്ങി; കണ്ണിന്നു കൌതുകമുള്ളതു ഒക്കെയും നശിപ്പിച്ചുകളഞ്ഞു. സീയോന്‍ പുത്രിയുടെ കൂടാരത്തില്‍ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;

വിലാപങ്ങൾ 2:20

യഹോവേ, ആരോടാകുന്നു നീ ഇങ്ങനെ ചെയ്തതെന്നു ഔര്‍ത്തു കടാക്ഷിക്കേണമേ! സ്ത്രീകള്‍ ഗര്‍ഭഫലത്തെ, കയ്യില്‍ താലോലിച്ചു പോരുന്ന കുഞ്ഞുളെ തന്നേ തിന്നേണമോ? കര്‍ത്താവിന്റെ വിശുദ്ധമന്ദിരത്തില്‍ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?

യെഹെസ്കേൽ 7:20

അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവര്‍ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവര്‍ തങ്ങള്‍ക്കു മ്ളേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാല്‍ ഞാന്‍ അതു അവര്‍ക്കും മലമാക്കിയിരിക്കുന്നു.

ലൂക്കോസ് 13:1

ആ സമയത്തു തന്നേ അവിടെ ഉണ്ടായിരുന്ന ചിലര്‍ പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലര്‍ത്തിയ വര്‍ത്തമാനം അവനോടു അറിയിച്ചു.

Interlinear

Choose Theme